ചിലിയുടെ കുപ്രസിദ്ധമായ National Intelligence Direction (DINA) ന്റെ 20 മുമ്പത്തെ ഏജന്റ്മാരെ ജയില്‍ ശിക്ഷക്ക് ചിലിയിലെ ജഡ്ജി Mario Carroza വിധിച്ചു. CIA-യുടെ പിന്‍തുണയുള്ള Operation Condor ല്‍ 12 ഇരകളെ തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതിലെ ഇവരുടെ പങ്ക് തെളിയിക്കപ്പെടതിന്റെ ഫലമായാണ് ഈ ശിക്ഷ. അമേരിക്കയുടെ പിന്‍തുണയുള്ള സൈനിക വാഴ്ചകള്‍ക്കെതിരായ എതിര്‍പ്പ് ഇല്ലാതാക്കാനായി രാഷ്ട്രീയ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വ, ബ്രസീല്‍, ബൊളീവിയ എന്നിവിടങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമായിരുന്നു Operation Condor.
ഈ രാഷ്ട്രാന്തര രഹസ്യാന്വേഷണ പ്രവര്‍ത്തനം തെക്കന്‍ കോണില്‍ 10 വര്‍ഷം രാഷ്ട്ര ഭീകരത നടപ്പാക്കി. ഇതിലുള്‍പ്പെട്ട രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക, രഹസ്യാന്വേഷണ ആശയവിനിമയത്തിന്റെ രേഖകള്‍ 90കളുടെ തുടക്കത്തില്‍ പരാഗ്വേയില്‍ Archives of Terror എന്ന പേരില്‍ സ്ഥാപിതമായി. അതില്‍ 50,000 പേരെ കൊന്നതിന്റേയും 30,000 പേരെ ബലംപ്രയോഗിച്ച് അപ്രത്യക്ഷരാക്കിയതിന്റേയും പട്ടികയുണ്ട്.
— സ്രോതസ്സ് telesurtv.net | 22 Sep 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.