ലോകത്തെ മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 8% ഉഷ്ണമേഖലയിലെ വന നാശം കാരണമുണ്ടാകുന്നതാണെന്ന് പുതിയ വിശകലനം പറയുന്നു. ഉഷ്ണമേഖലയിലെ വനനശീകരണം ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തെ മൊത്തെ ഉദ്‌വമനം നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയേനേ. അമേരിക്കക്ക് തൊട്ട് താഴെയും യൂറോപ്പിന് മുകളിലും. 2015 – 2017 കാലത്ത് കാട് അടിസ്ഥാനമായ ഉദ്‌വമനം 63% വര്‍ദ്ധിച്ചു. മുമ്പത്തെ 14 വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ കൂടുതലാണിത്. പ്രതിവര്‍ഷം ഇതിനാല്‍ 300 – 490 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. മൂന്ന് പ്രധാന സ്രോതസ്സുകളാണ് ഈ വര്‍ദ്ധനവിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു: വളരുന്ന ഒരു മദ്ധ്യ വര്‍ഗ്ഗം, സബ്-സഹാറന്‍ ആഫ്രിക്കയിലെ ജനസംഖ്യാവര്‍ദ്ധനവ്, കാലാവസ്ഥാ മാറ്റത്താല്‍ ശക്തികൂടുന്ന കാട്ട് തീയും കൊടുംകാറ്റും.
— സ്രോതസ്സ് news.mongabay.com | 18 Oct 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.