കള്ള ആധാര്‍ നല്‍കുന്ന ഫേസ്‌ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്

“Fake Aadhaar available…Ib [Inbox] for deal,”

അംഗങ്ങള്‍ “HFF” എന്ന് വിളിക്കുന്ന “Help for Friends – Advertising Deals” എന്ന ഒരു ഫേസ്‌ബുക്ക് കൂട്ടത്തില്‍ വന്ന ഒരു പോസ്റ്റാണ് അത്.

HFF എന്നത് ഒരു രഹസ്യ കൂട്ടമാണ്. ഫേസ്‌ബുക്ക് തെരയിലില്‍ അതിനെ കണ്ടെത്താനാവില്ല. നിങ്ങള്‍ക്കതില്‍ ചേരാന്‍ ഒരു ക്ഷണക്കത്ത്‌ വേണം.

​എല്ലാത്തരത്തിലുമുള്ള സാധാനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഒരു അടുത്ത കൂട്ട്കെട്ടാണ് അത്. ഫേസ്‌ബുക്കിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെങ്കിലും അതിലും വളരെ വലിയ ഒരു പ്രശ്നത്തിലേക്കാണ് നാം ഇടറി വീഴുന്നത് – ആളുകള്‍ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച് കൊടുക്കുന്നു.

ആര്‍ക്കെങ്കിലും ആധാര്‍ കാര്‍ഡ് വേണമെങ്കില്‍ അറിയിക്കണമെന്ന് ഒരു അംഗം ചോദിക്കുന്നതിന്റെ ചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ തിരിച്ചറിയല്‍ രേഖ “1001% പ്രവര്‍ത്തിക്കുന്നതാണ്” എന്ന് ഉറപ്പ് തരുന്നു. അതുപോലെ “ഫേസ്‌ബുക്ക് പരിശോധനക്ക് വേണ്ട കള്ള ആധാര്‍ കാര്‍ഡുകളും” എന്ന വാഗ്ദാനവും അയാള്‍ നല്‍കുന്നുണ്ട്.

മറ്റൊരംഗം അവകാശപ്പെടുന്നത് അയാളുടെ കൈവശം “ധാരാളം” ആധാര്‍ കാര്‍ഡുകളുടെ PDF ഫയലുകളുണ്ടെന്നാണ്. അത് എത്ര രൂപക്ക് വില്‍ക്കണമെന്ന് അയാള്‍ സംഘത്തോട് ചോദിക്കുന്നു. മറ്റൊരു അംഗം അയാളുടെ കൈവശമുള്ള 100 ആധാര്‍ കാര്‍ഡുകളെ “loot loot loot” എന്ന് വിശേഷിപ്പിച്ച് 150 രൂപക്ക് വില്‍ക്കാനാഗ്രഹിക്കുന്നു.

— സ്രോതസ്സ് altnews.in | 9th Aug 2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s