മുമ്പ് കരുതിയിരുന്നതിനേക്കാള്‍ % മടങ്ങ് അധികമാണ് യെമനിലെ മരണ സംഖ്യ എന്ന് Armed Conflict Location and Event Data Project (ACLED) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പഠന പ്രകാരം അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ബ്രിട്ടണിന്റേയും പിന്‍തുണയോടെ സൌദി അറേബ്യയും യുണൈറ്റഡ് അറബ് എമറേറ്റ്സും യെമനില്‍ നടത്തുന്ന യുദ്ധത്തില്‍ 10,000 പേരല്ല, 56,000 പേരാണ് മരിച്ചത്.
56,000 എന്ന സംഖ്യയില്‍ യെമനിലെ തുറമുഖങ്ങളില്‍ സൌദി അറേബ്യ നടപ്പാക്കുന്ന മനുഷ്യത്വ വിരുദ്ധമായ ഉപരോധം കാരണം മനുഷ്യ നിര്‍മ്മിതമായ പട്ടിണി കാരണം മരിച്ചവരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല.
മാര്‍ച്ച് 2015 ന് യെമനിലെ യുദ്ധം തുടങ്ങിയതിന് ശേഷം ബ്രിട്ടണ്‍ സൌദി അറേബ്യക്ക് കോടിക്കണക്കിന് ബോംബുകളും, മിസൈലുകളും വിമാനങ്ങളും ഉള്‍പ്പടെ $640 കോടി ഡോളറിന്റെ ആയുധം കൊടുക്കാനുള്ള കരാറൊപ്പുവെച്ചു.
— സ്രോതസ്സ് telesurtv.net | 27 Oct 2018
Khashoggiയുടെ കൊലപാതകത്തിന് ശേഷം ക്യാനഡ US$640 കോടി ഡോളറിന്റെ ആയുധ കരാര് നിലനിര്ത്തുകയാണ്. അമേരിക്കയുടെ കാര്യം പറയേണ്ടല്ലോ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.