അമേരിക്കന്‍ പൌരന്‍മാരല്ലാത്ത ആളുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ വെച്ച് കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ക്ക് ജന്മാവകാശമായി അമേരിക്കന്‍ പൌരത്വം കിട്ടുമെന്ന ഭരണഘടനാപരമായി സംരക്ഷിതമായ അവകാശം executive order ഇറക്കി ഇല്ലാതാക്കും എന്ന് പറഞ്ഞ പ്രസിഡന്റ് ട്രമ്പിനെതിരെ ഡമോക്രാറ്റ് നേതാക്കള്‍, പൌരാവകാശ സംഘങ്ങള്‍, നിയമ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ശക്തമായി പ്രതികരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനിടയില്‍ ട്രമ്പ് നടത്തുന്ന കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളില്‍ പുതിയതാണ് ഇത്. “Axios on HBO” എന്ന ടിവി പരിപാടിയില്‍ അമേരിക്കയാണ് ഇത്തരത്തില്‍ പൌരത്വം കൊടുക്കുന്ന ഏക രാഷ്ട്രമെന്നും ട്രമ്പ് കള്ളം പറഞ്ഞു. സത്യത്തില്‍ കുറഞ്ഞത് 30 രാജ്യങ്ങളിലെങ്കിലും ഇത്തരം നിയമങ്ങളുണ്ട്.
— സ്രോതസ്സ് democracynow.org | 2018/10/31
ഫാസിസ്റ്റുകള്‍ എപ്പോഴും ഭരണഘടനയെ വെല്ലുവിളിക്കും. നമ്മുടെ നാട്ടില്‍ നടക്കുന്ന ശബരിമല പ്രശ്നവും അത് തന്നെയാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.