യെമനിലെ അമേരിക്കയുടെ പിന്‍തുണയുള്ള സൌദി ആക്രമണം കാരണം ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി എന്ന തോതില്‍ കുട്ടികള്‍ മരിക്കുന്ന എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കുന്നു. സൌദിയുടെ ആക്രമണവും തുറമുഖ നഗരമായ ഹുദൈദയില്‍ നടത്തുന്ന ഉപരോധവും ആഹാര സാധനങ്ങളുടേയും കുടിവെള്ളത്തിന്റേയും മരുന്നുകളുടേയും കുറവുണ്ടാക്കുന്നു എന്ന് U.N. Children’s Fund, UNICEF ന്റെ Geert Cappelaere മുന്നറീപ്പ് നല്‍കി.
1.4 കോടിയാളുകള്‍ പട്ടിണിയുടെ മുന്നിലാണ് എന്ന് UN പറയുന്നു. കോളറ 12 ലക്ഷം ആളുകളില്‍ പിടിപെട്ടതായി കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കോളറ കാരണം 2,400 മരണങ്ങളുണ്ടായി. സൌദി സംഘത്തിന് ട്രമ്പ് സര്‍ക്കാര്‍ തുടര്‍ന്നും ആയുധങ്ങള്‍ വില്‍ക്കുകയും രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുകയും, വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറച്ച് കൊടുക്കുകയും ചെയ്യുന്നു.
— സ്രോതസ്സ് democracynow.org | Nov 05, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.