കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

പുതിയ ഡാറ്റ പ്രകാരം കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു എന്ന് വ്യക്തമാക്കുന്നു. ജനുവരി – ആഗസ്റ്റ് 2018 കാലത്തെ ആറ് മാസം 1,400 യന്ത്രങ്ങളാണ് അടച്ച് പൂട്ടിയത്. ഉപഭോക്താക്കള്‍ക്ക് കാശ് കൈവശം വെക്കാനായില്ലെങ്കില്‍ കാര്‍ഡ് കമ്പനികള്‍ പണമിടപാടിന് ഈടാക്കുന്ന ഫീസ് അവര്‍ക്ക് എത്രവേണമെങ്കിലും വര്‍ദ്ധിപ്പിക്കാനാകും. ഡിജിറ്റല്‍ പണം അടക്കുന്നതിന്റെ നിയന്ത്രണം വളരേറെ കേന്ദ്രീകരിക്കപ്പെട്ടതാണ്. 2017 ലെ എല്ലാ ഡെബിറ്റ് കാര്‍ഡുകളുടേയും 97% വിസയാണ് കൊടുക്കുന്നത്. കമ്പോളത്തെ പിടിച്ചെടുത്താല്‍ കാര്‍ഡ് ഇടപാടുകളില്‍ ‘interchange fee’ തോന്നിയ പോലെ അവര്‍ക്ക് വര്‍ദ്ധിപ്പിക്കാനാകും. അങ്ങനെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില കൊടുക്കേണ്ടതായി വരും.

കുറവ് കാശ് ആളുകള്‍ ഉപയോഗിക്കുന്നതുകൊണ്ടല്ല കാശെന്ത്രങ്ങളുടെ എണ്ണം കുറഞ്ഞ് വരുന്നത്. സത്യത്തില്‍ ചംക്രമണത്തിലുള്ള കാശിന്റെ അളവ് ഏറ്റവും കൂടുതലാണ്. കാശെന്ത്രത്തിന്റെ ഉപയോഗം തങ്ങളുടെ ജീവിതത്തിന് അവശ്യമാണെന്ന് 77% ആളുകളും കരുതുന്നു. ബാങ്കുകളും കാര്‍ഡ് കമ്പനികളും ബോധപൂര്‍വ്വം ഈ ശൃംഖലയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

— സ്രോതസ്സ് positivemoney.org | Oct 18, 2018

ബാങ്ക് നമ്മേ ഭരിക്കുന്ന രീതി അവസാനിപ്പിക്കണം. ബാങ്ക് ഉപഭോക്താക്കളുടെ യൂണിയന്‍ രൂപീകരിക്കുക. നാം അവരെ നിയന്ത്രിക്കുകയാണ് വേണ്ടത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ