പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു

വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു നയതന്ത്ര രേഖ പ്രകാരം, ചിലിയിലെ അഗസ്റ്റോ പിനോഷെയുടെ ഭീകര ഭരണകാലത്തെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു. 1973ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയെ, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള വിപ്ലവത്തില്‍ അട്ടിമറിച്ചതിന് 5 ആഴ്ചക്ക് ശേഷം അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹെന്‍റി കിസ്സിഞ്ജര്‍ക്ക് അയച്ച ഒരു കേബിളില്‍ ഒരു വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറയുന്നു, “ചിലിയിലെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കുന്ന അന്തര്‍ദേശീയ ഇടതുപക്ഷ പദ്ധതികള്‍ വലിയ വിജയമാണ് കണ്ടിരിക്കുന്നതില്‍ പോപ്പിന് വലിയ വ്യാകുലതയുണ്ട്.” പിനോഷെയുടെ ഭരണത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ധാരാളം പേരെ പീഡിപ്പിച്ചു. വത്തിക്കാന്‍ പിന്നീട് ഈ പീഡനങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും ചിലിയുമായി നയതന്ത്രബന്ധങ്ങള്‍ തുടര്‍ന്നു. അതുപോലെ പിനോഷെ സര്‍ക്കാരനെ പൊതുവായ വിമര്‍ശിക്കാന്‍ തയ്യാറായില്ല. വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ “The Kissinger Cables” എന്ന വിഭാഗത്തിലാണ് കൊടുത്തിരിക്കുന്നത്. 1975 ലെ ഒരു ആശയവിനിമയത്തില്‍ കിസിഞ്ജര്‍ എഴുതുന്ന “ഇപ്പോള്‍ ചെയ്താല്‍ അത് നിയമവിരുദ്ധമേ ആകൂ, അഥവാ വൈകിയാല്‍ അത് ഭരണഘടനാ വിരുദ്ധം കൂടിയാകും” എന്ന രേഖയും ഈ കൂട്ടത്തിലുണ്ട്.

ഓര്‍വെല്‍ ഒരിക്കല്‍ പറഞ്ഞു, “വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുന്നവരാകും ഭൂതകാലത്തെ നിയന്ത്രിക്കുന്നത്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവരാകും ഭാവികാലത്തെ നിയന്ത്രിക്കുന്നത്.”

April 09, 2013 | Democracy Now!

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ