കുറുമാലിപ്പുഴയിൽ മുതലമീൻ

പ്രളയാനന്തരം നമ്മുടെ പുഴകളിലും കോൾപ്പാടങ്ങളിലുമൊക്കെ ആമസോൺ നദികളിലും മറ്റും കണ്ടുവരുന്ന അറാപൈമയും റെഡ് ബെലിഡ് പിരാനയും അടക്കം വിദേശയിനം മീനുകളുടെ ചാകരയാണ്. നിലവിൽ തന്നെ പല സ്പീഷ്യസ്സുകളും ആവാസവ്യസ്ഥയേയും തദ്ദേശജാതിയിനങ്ങൾക്ക് ഭീഷണിയാകും വിധം പെരുകി അധിനിവേശവിഭാഗമായിക്കഴിഞ്ഞു. [കൂടുതൽ വായനയ്ക്ക് കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍ – Greeshma Paleri] അശാസ്ത്രീയവും നിയന്ത്രണവുമില്ലാത്ത അലങ്കാരമത്സ്യവിപണിയും കൂടെ നിനച്ചിരിക്കാതെയെത്തിയ മഹാപ്രളയവും ഇതിന്റെ ആഘാതം കൂടുതലാക്കുന്നു. നന്തിക്കര പള്ളത്തു സിദ്ധാർത്ഥൻ ചേട്ടൻ, കുറുമാലി പുഴയിൽ നിന്ന് (09/11/2018)ന് പിടിച്ച അലിഗേറ്റർ ഗർ (Alligator gar) എന്ന മുതല മത്സ്യമാണ് ഇന്നത്തെ താരം.

— സ്രോതസ്സ് blog.kole.org.in | Nov 10, 2018

പരിണാമപരമായി വ്യത്യസ്ഥ സ്ഥലത്ത് ജീവിക്കുന്ന ജീവികളെ കൂടിക്കലര്‍ത്തുന്നത് വലിയ ഒരു പ്രശ്നമാണ്. ആഗോളവര്‍ക്കരണ ഫലമായി ലോകം മൊത്തം ബാക്റ്റീരയ മുതല്‍ ഇത്തരം വലിയ ജീവളെ വരെ കൂട്ടിക്കലര്‍ത്തുകയാണ് ചെയ്യുന്നത്. എന്തൊക്കെ ഭീഷണിയാണുണ്ടാക്കുക എന്ന് പറയാനാവില്ല. ഒരിക്കലും നാം ചെയ്യരുതാത്ത കാര്യമാണിത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s