ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്

Spectre 2 ന് വേണ്ട പരിഹാരം നടത്തുന്നതാണ് പുതിയ Linux 4.20 കേണലിന്റെ വേഗത കുറയുന്നതിന് കാരണം എന്നതുകൊണ്ട് അത് വേണ്ടെന്ന് വെക്കണമെന്ന് ലിനക്സ് നിര്‍മ്മാതാവായ ലിനസ് ട്രോഡ്‌വാള്‍ഡ് അഭിപ്രായപ്പെട്ടു. Intel കമ്പ്യൂട്ടറുകളിലെ മൈക്രോ കോഡ് പുതിയതാക്കാനായി പുതിയതായി നടപ്പാക്കിയ Single Thread Indirect Branch Predictors (STIBP) എന്ന പരിഹാരം Linux 4.20 ല്‍ സ്വതേ ലഭ്യമാക്കിയിരിക്കുന്നു. Spectre v2 ആക്രമണങ്ങളെ ചെറുക്കാനായി firmware പുതുക്കലില്‍ ഇന്റല്‍ കൊണ്ടുവന്ന മൂന്ന് പരിഹാരങ്ങളില്‍ ഒന്നാണ് STIBP. മറ്റുള്ളവ Indirect Branch Restricted Speculation (IBRS), Indirect Branch Predictor Barrier (IBPB) എന്നിവയാണ്. ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിക്കുന്നവര്‍ അവ പ്രവര്‍ത്തനക്ഷമമാക്കുന്നു. Simultaneous Multithreading (SMT) എന്ന Hyper Threading ലഭ്യമായ Intel CPUകള്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ പ്രത്യേകമായി നിര്‍മ്മിച്ചതാണ് STIBP. STIBP ലഭ്യമാക്കിയാല്‍ Intel കമ്പ്യൂട്ടറുകള്‍ AMD യുടെ കമ്പ്യൂട്ടറുകളേക്കാള്‍ വേഗത കുറഞ്ഞേ പ്രവര്‍ത്തിക്കൂ.

— സ്രോതസ്സ് zdnet.com

Intel ബഹിഷ്കരിക്കാനും AMD യുടെ ചിപ്പ് വാങ്ങാനുമുള്ള പുതിയ ഒരു കാരണം കൂടി ആയി.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ