ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുക്കുന്നതിനെക്കുറിച്ച്

Christopher Wylie, whistleblower
Cambridge Analytica

അതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനെ ഓര്‍ത്ത് എനിക്ക് പശ്ഛാത്താപമുണ്ട്. ഞാന്‍ ഇവിടെ നിങ്ങളോട് സംസാരിക്കുന്നതിന്റെ ഒരു കാരണവും അതാണ്. ഈ കമ്പനി എന്താണ് ചെയ്യുന്നത് എന്ന് ജനത്തോട് പറയാന്‍ കഴിയുന്നതും.

ശരിയാണ്. അത് വളറേറെ അധാര്‍മ്മികമായ പരീക്ഷണമാണ്. കാരണം നിങ്ങള്‍ ഒരു രാജ്യത്തെ മൊത്തം എടുത്ത് കളിക്കുകയാണ്. ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രം. ജനാധിപത്യ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ നിങ്ങള്‍ ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രത്തെ മൊത്തം എടുത്ത് കളിക്കുന്നു.

എന്റെ പേര് ക്രിസ്റ്റഫര്‍ വെയ്‌ലി (Christopher Wylie) എന്നാണ്. ഞാന്‍ ഒരു ഡാറ്റ ശാസ്ത്രജ്ഞനാണ്. ഞാനാണ് കേംബ്രിഡ്ജ് അനലക്റ്റിക്ക നിര്‍മ്മിക്കാന്‍ സഹായിച്ചത്. Cambridge Analyticaയെ ഒരു ഡാറ്റ ശാസ്ത്ര കമ്പനിയെന്നോ അള്‍ഗോരിഥം കമ്പനിയെന്നോ വിളിക്കുന്നത് തെറ്റാണ്. അത് പൂര്‍ണ്ണ സേവന പ്രചാരവേല യന്ത്രമാണ്.(Full service propaganda machine) നിങ്ങളുടെ എതിരാളിക്ക് ചുറ്റുമുള്ള എല്ലാ വിവര അരുവികളും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് യുദ്ധക്കളത്തിലെ അവരുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാനാകും. അങ്ങനെ അവര്‍ എങ്ങനെ പെരുമാറും എന്നും പ്രതികരിക്കുന്നു എന്നും നിങ്ങള്‍ക്ക് സ്വാധീനിക്കാനാകും.

അലക്സാണ്ടര്‍ നിക്സ്, അവിടെ നിന്ന് ഞാന്‍ തുടങ്ങാം. ഏറ്റവും എളുപ്പത്തില്‍ ഒപ്പം ജോലിചെയ്യാന്‍ ഉതകുന്ന തരത്തിലുള്ള ഒരു മനുഷ്യനാണ് അയാള്‍. ഉല്‍ക്കര്‍ഷേച്ഛയുള്ള ആളാണ്. ഞങ്ങള്‍ ആ കമ്പനിയില്‍ ചെയ്തതിനേക്കാള്‍ എപ്പോഴും ജയിക്കാന്‍ അയാള്‍ താല്‍പ്പര്യപ്പെടുന്നു. ഉന്നത വര്‍ഗ്ഗത്തിലെ Etonian ആയ അയാളെ മറ്റുള്ളവരെല്ലാം പിന്‍തുടരണമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു.

സ്റ്റീവ് ബാനനെ (Steve Bannon) ആദ്യം കണ്ടപ്പോള്‍ തന്നെ അത് അമേരിക്കയില്‍ നിന്നുള്ള സ്റ്റീവ് ബാനന്‍ ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. Breitbart ന്റെ എഡിറ്റര്‍ ആയിരുന്നല്ലോ അയാള്‍. ദേഷ്യം പിടിച്ച വെള്ളക്കാര്‍ക്ക് കാണുന്നതെന്തിനേയും എന്തിനെക്കുറിച്ചും തൊള്ളയിടാനുള്ള ഒരു ബ്ലോഗ് ആയിരുന്ന അതിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. സ്റ്റീവ് ബാനന്‍ തന്നെ ഒരു ബുദ്ധിജീവി എന്നാണ് കണക്കാക്കിയിരുന്നത്. അയാള്‍ തന്നെ കൂടുതല്‍ അക്കാഡമിക്ക് എന്നും ആശങ്ങളെ കേന്ദ്രീകരിക്കുന്ന ആളാണെന്നും തോന്നലുണ്ടാക്കത്തരത്തില്‍ ആണ് അവതരിക്കുന്നത്.

കേംബ്രിഡ്ജില്‍ ഞങ്ങള്‍ക്കൊരു ഓഫീസുണ്ടാകണമെന്ന് അലക്സാണ്ടര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ഒരു കള്ള ഓഫീസ് കേംബ്രിഡ്ജില്‍ നിര്‍മ്മിച്ചു. സ്റ്റീവ് അവിടെ വരുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ കുറച്ചാളുകളെ ലണ്ടനിലെ ഓഫീസില്‍ നിന്ന് കേംബ്രിഡ്ജിലെ ഓഫീസിലേക്ക് മാറ്റുമായിരുന്നു. സര്‍വ്വകലാശാലയില്‍ നിന്നാണ് ഞങ്ങളുടെ പ്രവര്‍ത്തിയിലധികവും നടക്കുന്നത് എന്ന തോന്നല്‍ സ്റ്റീവില്‍ അതിനാലുണ്ടാക്കാനായി. ഞങ്ങളാരാണ് ഞങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് അയാള്‍ ഗ്രഹിക്കുന്നതിനെ ഞങ്ങള്‍ക്ക് മാറ്റാനായി. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന പേര് നല്‍കുന്നത് സ്റ്റീവിന്റെ ആശയമായിരുന്നു. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന പേരില്‍ ഇത്തരത്തിലുള്ള തെറ്റിധരിപ്പിക്കുന്ന അവബോധം നിറഞ്ഞിരിക്കുന്നു

സ്റ്റീവ് ബാനന്‍ ഒരു ലക്ഷ്യം വെച്ച ഒരാളിന്റെ സദസ്സ്‌ ആയിരുന്നു എന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഞങ്ങളാരാണെന്നും ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അയാളെത്തിയിരിക്കുന്ന അവസ്ഥ എന്താണ് എന്നും തുടങ്ങി യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അയാളുടെ വീക്ഷണത്തെ നിങ്ങള്‍ മാറ്റി. അവിടെ നിന്ന്അത് നിങ്ങളെടുത്ത് അമേരിക്കയിലേക്ക് കൊണ്ടുവന്ന് അമേരിക്കയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വീക്ഷണം മാറ്റുകയാണുണ്ടായത്.

breitbart സിദ്ധാന്തത്തിന്റെ ആശയം അയാള്‍ പിന്‍തുടരുന്നു എന്നതാണ് അയാളിതില്‍ ഇഷ്ടപ്പെടാന്‍ കാരണം. അത്, നിങ്ങള്‍ക്ക് രാഷ്ട്രീയം മാറ്റണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം സംസ്കാരത്തെ മാറ്റണം എന്നതാണ്. കാരണം സംസ്കാരത്തില്‍ നിന്നാണ് രാഷ്ട്രീയം വരുന്നത്. നിങ്ങള്‍ക്ക് സംസ്കാരത്തെ മാറ്റണമെങ്കില്‍ സംസ്കാരത്തിന്റെ ഏതെല്ലാം ഘടകങ്ങളാണെന്ന് ആദ്യം മനസിലാക്കാണം. ആളുകളാണ് സംസ്കാരത്തിന്റെ ഘടകങ്ങള്‍. അതുകൊണ്ട് നിങ്ങള്‍ക്ക് രാഷ്ട്രീയം മാറ്റണമെങ്കില്‍ നിങ്ങള്‍ക്ക് ആദ്യം ആളുകളെ മാറ്റണം പിന്നെ സംസ്കാരം മാറ്റണം.

രാഷ്ട്രീയം എന്നത് യുദ്ധമാണെന്നുള്ള പ്രസിദ്ധമായ ധാരാളം വാക്യങ്ങള്‍ അറിയാമെന്ന് അയാള്‍ പറയാറുണ്ട്. നിങ്ങള്‍ക്കൊരു യുദ്ധം നടത്തണമെങ്കില്‍ അതില്‍ ജയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് അതിനായി ആയുധങ്ങള്‍ വേണം. അയാള്‍ക്ക് സാംസ്കാരിക ആയുധങ്ങള്‍ വേണമായിരുന്നു. ഞങ്ങള്‍ക്കത് അയാള്‍ക്ക് വേണ്ടി നിര്‍മ്മിച്ച് കൊടുക്കാനാകും. പക്ഷേ വ്യക്തമായും അയാള്‍ക്ക് അതിന് വേണ്ടി പണം വേണമായിരുന്നു. അതുകൊണ്ട് അയാള്‍ റോബര്‍ട്ട് മെഴ്സറെ (Robert Mercer) സമീപിച്ചു. ന്യൂയോര്‍ക്കിലുള്ള ഒരു അമേരിക്കന്‍ കോടീശ്വരനാണ് മെഴ്സര്‍. അള്‍ഗോരിഥമുപയോഗിച്ചാണ് അയാള്‍ പണക്കാരനായത്.

micro-targeting(അതിസൂഷ്മ ലക്ഷ്യംവെക്കല്‍) മുമ്പ് രാഷ്ട്രീയത്തിലുണ്ടായിരുന്നു. അലക്സാണ്ടര്‍ നിക്സ് എന്നോടൊപ്പം micro-targeting(അതിസൂഷ്മ ലക്ഷ്യംവെക്കല്‍)നെ മനശാസ്ത്രത്തില്‍ നിന്നുള്ള പുതിയ കാര്യങ്ങളുമായി ചേര്‍ത്ത് പുതിയ ഒരു സംരംഭം തുടങ്ങി. നിങ്ങളെ ഒരു വോട്ടര്‍ എന്ന നിലയില്‍ അല്ല ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. നിങ്ങളെ ഒരു വ്യക്തിത്വമായാണ് (personality) ലക്ഷ്യം വെക്കുന്നത്. അത് വിപുലമാക്കാനായി ആളുകളെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിക്കുന്നു. അതുപയോഗിച്ച് ഓരോ പ്രദേശത്തേയും ഓരോ വോട്ടറുടേയും ഒരു മനശാസ്ത്ര പ്രൊഫൈല്‍ നിര്‍മ്മിക്കുന്നു. ഇവിടെ ഇപ്പോള്‍ അമേരിക്ക മൊത്തമായിരുന്നു പ്രദേശം.

അലക്സാണ്ടര്‍ക്ക് ഈ ആശയം വളരെ ഇഷ്ടപ്പെട്ടു. വലിയ ഒരു ആഘോഷമായിരുന്നു അത്. എന്നാല്‍ അടുത്ത ദിവസം കോടീശ്വരന്‍ നിങ്ങളോട് ഞാന്‍ കോടിക്കണക്കിന് ഡോളര്‍ തന്നില്ലേ, എവിടെ എന്റെ മനശാസ്ത്ര ആയുധം എന്ന്ചോദിക്കും. അതുകൊണ്ട് എനിക്ക് ഡാറ്റ ശേഖരിക്കാനായി ഒരു വഴി കണ്ടുപിടിക്കണമായിരുന്നു. അതുകൊണ്ട് ഞാന്‍ ഈ പ്രൊഫസര്‍മാരുടെ അടുത്ത് പോയി എന്താണ് ചെയ്യാന്‍ കഴികയുക എന്ന് ചോദിച്ചു. നമ്മള്‍ നല്ല പൈലറ്റ് പ്രൊജക്റ്റ് ചെയ്തിട്ടുണ്ടല്ലോ. ഇനി ഒരു രാജ്യത്തില്‍ മൊത്തമായി ഇങ്ങനെ ചെയ്യുന്നതെങ്ങനെയാണ്.

കോഗന്‍ (Cogan) വാഗ്ദാനം ചെയ്തത് വളരെ ചിലവ് കുറഞ്ഞതും വളരെ വേഗത കൂടിയതും ഗുണമെന്മയില്‍ ഏറ്റവും ഉയര്‍ന്നതുമായിരുന്നു. ഡാറ്റ കൊയ്തെടുക്കാന്‍ പ്രത്യേക അനുവാദമുള്ള ഒരു ഫേസ്‌ബുക്ക് ആപ്പ് അവര്‍ക്കുണ്ടായിരുന്നു. ആ ആപ്പ് ഉപയോഗിക്കുന്ന ആളിന്‍ നിന്ന് മാത്രമല്ല, അയാളുടെ മൊത്തം സുഹൃത്തുക്കളുടെ നെറ്റ്‌വര്‍ക്കിലും പോയി സുഹൃത്തുക്കളുടെ ഡാറ്റ ശേഖരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അതില്‍ ചേര്‍ന്നാല്‍ എനിക്ക് നിങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ മാത്രമല്ല, നിങ്ങള്‍ സുഹൃത്തായിരിക്കുന്ന എല്ലാവരുടേയും പ്രൊഫൈലുകളും എനിക്ക് കിട്ടും. മൊത്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിലേക്ക് വികസിക്കാന്‍ കുറച്ച് ലക്ഷം ആളുകളുമായുള്ള ബന്ധമേ ഞങ്ങള്‍ക്ക് വേണ്ടിവരുകയുള്ളു.

അതിനെ പിന്നെ അമേരിക്ക മുഴുവനും വികസിപ്പിക്കുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് ഒരു വിവരവും അറിയാന്‍ കഴിയില്ല. നിങ്ങള്‍ ഈ ആപ്പ് ഉപയോഗിക്കുന്ന ആരുടേയെങ്കിലും സുഹൃത്താണെങ്കില്‍ ഞാന്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നു എന്ന് നിങ്ങള്‍ക്ക് ഒരിക്കലും ഊഹിക്കാന്‍ പോലും കഴിയില്ല. ഒരു ഫേസ്‌ബുക്ക് പ്രൊഫൈലിലുള്ള എല്ലാ കാര്യങ്ങളും ഇങ്ങനെ കിട്ടുന്നു. status updates മുതല്‍ സ്വകാര്യ സന്ദേശങ്ങളും ആകാം.

അവര്‍ അത് ചെയ്തോ ഇല്ലയോ എന്നല്ല ഞാന്‍ പറയുന്നത്. ഈ ആപ്പിന് അതിനുള്ള കഴിവുണ്ട് എന്നാണ് ഞാന്‍ പറയുന്നത്. ഇത് ശരിയോ തെറ്റോ എന്നകാര്യം ഈ കമ്പനി പരിഗണിച്ചില്ല. ഞാന്‍ നോക്കിയത് ഡാറ്റ ശേഖരിക്കുകയും ഈ പരീക്ഷണം നടത്തുകയും ചെയ്യുക എന്നതായിരുന്നു. രണ്ടോ മൂന്നോ മാസത്തില്‍ ദശലക്ഷക്കണക്കിന് മുതല്‍ 5,6 കോടി വരെ ആളുകളുടെ ഡാറ്റയാണ് ശേഖരിച്ചത്.

Cambridge Analytica ഒരിക്കലും ഫേസ്‌ബുക്ക് ഡാറ്റ ഉപയോഗിച്ചിട്ടില്ല എന്ന് അലക്സാണ്ടര്‍ നിക്സ് ഫേക്ക് ന്യുസിനെക്കുറിച്ചുള്ള പാര്‍ളമെന്ററി കമ്മറ്റിയില്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അവിടെയുണ്ടായിരുന്ന കാലം വരെ അത് തെറ്റാണെന്ന് ഉറപ്പിച്ച് പറയാം. കാരണം കോടിക്കണക്കിന് ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുക്കാന്‍ ഞങ്ങള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി. ആ പ്രൊഫൈലുകളാണ് അള്‍ഗോരിഥത്തിന്റെ അടിസ്ഥാനമായി ഉപയോഗിച്ചത്. അതാണ് കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ അടിസ്ഥാനമായി മാറിയത്. ഫേസ്‌ബുക്ക് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കമ്പനി തന്നെ സ്ഥാപിതമായിരിക്കുന്നത്.

ആളുകളുടെ ഡാറ്റ ശേഖരിക്കുന്നു അതുപയോഗിച്ച് അവരറിയാതെ അവരെ ലക്ഷ്യം വെക്കുന്നു. സന്ദേശത്തിന്റെ framing, വിഷയങ്ങള്‍, ഉള്ളടക്കങ്ങള്‍, ഭാവം, അത് പേടിപ്പിക്കുന്നതോ അല്ലാത്തതോ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കി ഏത് തരത്തിലുള്ള സന്ദേശങ്ങളോടാണ് നിങ്ങള്‍ വഴങ്ങുന്നതെന്ന്എന്ന് മനസിലാക്കുന്നു. എന്തിനോടാണ് നിങ്ങള്‍ വഴങ്ങുന്നത്, എവിടെ നിന്നാണ് അത് നിങ്ങള്‍ ഉപഭോഗം നടത്തുന്നത്, നിങ്ങള്‍ എന്തിനെയെങ്കിലും കുറിച്ച് ചിന്തിക്കുന്നതില്‍ മാറ്റം വരുത്താനായി പ്രാവശ്യം ഞങ്ങള്‍ക്ക് അത് വെച്ച് നിങ്ങളെ സ്പര്‍ശിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയാം.

ഡാറ്റാ ശാസ്ത്രജ്ഞര്‍, മനശാസ്ത്രജ്ഞര്‍, തന്ത്രജ്ഞാനികള്‍ എന്നിവര്‍ക്ക് പുറമെ അവരുടെ സംഘത്തില്‍ ഡിസൈനര്‍മാര്‍, വീഡിയോഗ്രാഫര്‍, ഛായാഗ്രാഹകര്‍ തുടങ്ങയിവരുണ്ട്. അവര്‍ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്നു. പിന്നീട് ഉന്നംപിടിക്കുന്ന സംഘത്തിന് അയച്ച് കൊടുക്കുന്നു. അവര്‍ അതിനെ ഇന്റര്‍നെറ്റിലക്ക് കുത്തിവെക്കുന്നു. വെബ് സൈറ്റുകള്‍ നിര്‍മ്മിക്കുന്നു. ബ്ലോഗുകള്‍ നിര്‍മ്മിക്കുന്നു. ലക്ഷ്യം വെക്കുന്ന ഒരു പ്രൊഫൈല്‍ എന്തിനോടാണോ സ്വീകരിക്കാന്‍ കഴിവുള്ളതായിരിക്കുന്നത് എന്നതിനനുസരിച്ച് അതേ രീതിയിലുള്ള ഉള്ളടക്കങ്ങള്‍ അവര്‍ക്ക് കണ്ടെത്താനായി ഇന്റര്‍നെറ്റില്‍ ഞങ്ങള്‍ നിര്‍മ്മിക്കുന്നു. അവര്‍ പിന്നീട് അത് കാണുന്നു. അതില്‍ ക്ലിക്ക് ചെയ്യുന്നു. അവര്‍ മുയലിന്റെ മാളത്തിലേക്ക് വീഴുന്നു. എന്തെങ്കിലും വ്യത്യസ്ഥമായത് ചിന്തിക്കുന്നത് വരെ അവര്‍ അതില്‍ പെട്ട് പോകുന്നു.

ഒരു പൊതുസ്ഥലത്ത് നിന്ന് നിങ്ങള്‍ ചിന്തിക്കുന്നത് പറയുകയും ആളുകള്‍ വന്ന് നിങ്ങളെ കേള്‍ക്കുന്നതിന് അനുവദിക്കുകയും നിങ്ങളുടെ ആഖ്യാനം എന്താണെന്നതിന്റെ ഒരു പങ്കാളിത്ത അനുഭവം ഉണ്ടാകുന്നതിനും പകരം ഓരോ വോട്ടര്‍മാരുടേയും ചെവിയില്‍ നിങ്ങള്‍ അടക്കം പറയുകയാണ്. ഒരു വോടോടറിനോട് ഒരുകാര്യവും മറ്റൊന്ന് മറ്റൊരു വോട്ടറോടും. ഇനി ഒരിക്കലും ആര്‍ക്കും ഒരു പങ്കുവെക്കുന്ന(പൊതുവായ) അനുഭവങ്ങളുണ്ടാകാത്ത രീതിയില്‍ ഞങ്ങള്‍ സമൂഹത്തെ ചിഹ്നഭിന്നമാക്കുന്നു. നമുക്കിനി ഒരു പങ്കുവെക്കുന്ന(പൊതുവായ) തിരിച്ചറിവും ഉണ്ടാകില്ല. നമുക്ക് പങ്കുവെക്കപ്പെടുന്ന ഒരു തിരിച്ചറിവില്ലെങ്കില്‍ എങ്ങനെ നമുക്ക് ഒരു സമൂഹമായി പ്രവര്‍ത്തിക്കാനാകും?

ഞാന്‍ അതില്‍ ഒരു പങ്ക് വഹിച്ചു. ട്രമ്പിന്റെ തെരെഞ്ഞെടുപ്പ് വിജയത്തേയോ, വലത് തീവൃവാദത്തിന്റെ വളര്‍ച്ചയേയോ നിര്‍വ്വചിക്കുന്ന ഘടകം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയമോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. നിങ്ങള്‍ക്ക് സമൂഹത്തെ അടിസ്ഥാനപരമായി മാറ്റണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ അതിനെ ആദ്യം തകര്‍ക്കണം. നിങ്ങള്‍ അതിനെ തകര്‍ത്തതിന് ശേഷമേ അതിന്റെ കഷ്ണങ്ങളുപയോഗിച്ച് നിങ്ങളുടെ വീക്ഷണത്തില്‍ പുതിയ സമൂഹത്തെ വാര്‍ത്തെടുക്കാനാകൂ. സ്റ്റീവ് ബാനന്‍ അയാളുടെ .സാംസ്കാരിക യുദ്ധം നടത്താനായി നിര്‍മ്മിക്കാനാഗ്രഹിക്കുന്ന ആയുധം ഇതാണ്.

ആരെ വിശ്വസിക്കാനാകും?

ഇത് ഉത്തരം പറയാന്‍ വളരെ കഠിനമായ ചോദ്യമാണ്. ആരേയാണ് ഞാന്‍ വിശ്വസിക്കുന്നത്? ആരേയും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാന്‍ പറയുന്നു, എന്റെ ജീവിതത്തില്‍ ഞാന്‍ skepticism ന്റെ ആരോഗ്യകരമായ നല്ല ഒരു ഡോസ് കഴിച്ചിട്ടുണ്ട്. എന്താണ് കാണുന്നത്, എന്താണ് കേള്‍ക്കുന്നത്, ആരോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നതില്‍ ഒക്കെ ആ ആരോഗ്യകരമായ ഡോസ് skepticism ജീവിതത്തിലെ മുന്നോട്ടുള്ള വഴിയില്‍ നയിക്കുന്നു.

ഉസ്ബക്‌കാരി വ്യഭിചാരിണിക്ക് എങ്ങനെ ഒരു ആധാര്‍ കിട്ടി?

ജൂലൈ 2017 ല്‍ ഒറീസയിലെ ഭുവനേശ്വരില്‍ ഒരു സ്ത്രീ നടപ്പാതയില്‍ ബോധം കെട്ട് കിടക്കുന്നുണ്ടായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന ആധാര്‍കാര്‍ഡില്‍ അവരെ ഡല്‍ഹി നിവാസിയായ Duniya Khan എന്നാണ് എഴുതിയിരുന്നത്. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ Tashkent ല്‍ നിന്നുള്ള ഉസ്ബക്‌കാരി എന്ന് മനസിലായി. … തുടര്‍ന്ന് വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )