തങ്ങളുടെ റേഷന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം റേഷന്‍ കിട്ടാതായ രണ്ട് പേര്‍ക്ക് കൂടി ഝാര്‍ഘണ്ടില്‍ പട്ടിണി കിടന്ന് മരിച്ചു. ഇതോടെ 2017 ന് ശേഷം പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 17 ആയി എന്ന് ഭക്ഷണ അവകാശ സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. Mahuatanr ഗ്രാമത്തില്‍ നവംബര്‍ 11 നാണ് 45 വയസായ Kaleshwar Soren ആണ് ഏറ്റവും പുതിയ ഇര മരിച്ചത്. ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ Kaleshwar ന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടു എന്ന് Right to Food Campaign നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.