പ്രസിഡന്റ് ഒബാമയുടെ ഭരണത്തിലും അതിര്‍ത്തി സേന അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു

മെക്സിക്കോയിലെ Tijuana യില്‍ അമേരിക്കന്‍ അതിര്‍ത്തി സേന മദ്ധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അഭയാര്‍ത്ഥികള്‍ ഹൊണ്ടോറസ്, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അക്രമവും, ദാരിദ്ര്യവും, തൊഴിലില്ലായ്മയില്‍ നിന്നും രക്ഷപെടാനാണ് ഈ അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നത്.

ട്രമ്പ് സര്‍ക്കാരിനെതിരെ ഈ പ്രശ്നത്തില്‍ ഡമോക്രാറ്റുകള്‍ രൂക്ഷ വിമര്‍ശനം നടത്തി. എന്നാല്‍ പുതിയ കണ്ടെത്തലുകളനുസരിച്ച് ഒബാമയുടെ ഭരണ കാലത്തും Customs and Border Protection ഡസന്‍കണക്കിന് പ്രാവശ്യം അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടുണ്ട്. 2012 ന് ശേഷം 126 തവണയാണ് ആ രാസവസ്തു പ്രയോഗിക്കപ്പെട്ടത്. പ്രസിഡന്റ് ട്രമ്പിന്റെ കാലത്ത് കണ്ണീര്‍ വാതകത്തിന്റെ ഉപയോഗം കൂടുതലായി.

— സ്രോതസ്സ് democracynow.org | 2018/11/28

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ