ബംഗ്ലാദേശിലെ തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു, മൊത്തം മരണ സംഖ്യ 1,127. ഈ തകര്‍ച്ച ലോക ചരിത്രത്തിലെ ഏറ്റവും മോശം ദുരന്തമായിരുന്നു. ഡാക്കക്ക് പുറത്ത് സ്ഥിതിചെയ്യുന്ന എട്ട് നില പൊക്കമുള്ള റാണ പ്ലാസയില്‍ മൂന്ന് ആഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു. ഞായറാഴ്ച രാത്രിയാണ് അവസാനത്തെ മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഒരു ഫാക്റ്ററിയുടെ പുറത്ത് 22 വയസായ ഒരു തുണി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധം കാരണം ഡാക്കക്ക് സമീപമുള്ള 100 ന് അടുത്ത് തുണി ഫാക്റ്ററികള്‍ അടച്ചിട്ടു. Parul Akter ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് ഉദ്യോഗസ്ഥന് പറയുന്നു.
2013
[ബംഗ്ലാദേശിനെക്കുറിച്ച് പറയുമ്പോള്‍ യുക്തിവാദി ഇത് കാണില്ല.]
https://www.usatoday.com/story/news/world/2013/05/13/bangladesh-to-end-search-for-collapse-victims/2154753/
ഈ വാർത്ത 2013 മെയ് മാസത്തിലേതാണ്
നന്ദി. അത് ശരിയാണ്. അതുകൊണ്ടാണ് വാര്‍ത്തയുടെ അടിയില്‍ 2013 എന്ന് എഴുതിയിരിക്കുന്നത്.
ഇതുപോലെ ഒരുപാട് വാര്‍ത്തകള്‍ വിവരപ്ത്തനം ചെയ്യുന്നതില്‍ വൈകിയതാണ്.