തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ ഇല്ലാതാക്കുന്ന വിവാദത്തിന് കൂടുതല്‍ ഇന്ധനം പകരുന്നത് പോലെ, ഹൈദരാബാദില്‍ ഒരു പൈലറ്റ് പ്രൊജക്റ്റായി സമ്മതിദായക ഐഡിയെ ആധാറുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധിപ്പിച്ചത് സമ്മതിദാനം ഇല്ലാതാക്കി എന്ന് സുരക്ഷാ ഗവേഷകര്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ 2015 ലെ വിധി വരുന്നതിന് മുമ്പാണ് ഈ ബന്ധിപ്പിക്കല്‍ നടന്നതെന്ന് ECI അധികാരികള്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത demographically സമാനമായ വിവരങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടെത്തിയാണ് അടുത്തകാലത്ത് തെരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം നടത്തിയത്.
ഡാറ്റാ സുരക്ഷാ ഗവേഷകനായ Srinivas Kodali, TOI യോട് പറയുന്നു, “വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ വിവരണം IAS ഉദ്യോഗസ്ഥനായ എ ബാബു നടത്തുന്നതിന്റെ വീഡിയോ പൊതുരംഗത്ത് ലഭ്യമാണ്. pilot പരിപാടിയായി ആണ് ഈ പദ്ധതി തുടങ്ങിയത് എന്ന് അത് വ്യക്തമാക്കുന്നു. പിന്നീട് ഈ രീതി ഉപയോഗിച്ച് 2015 ഫെബ്രുവരി മുതല്‍ 2015 ആഗസ്റ്റ് വരെ വന്‍തോതില്‍ സമ്മതിദായകരെ ഇല്ലാതാക്കുന്ന പരിപാടി തെലുങ്കാനയില്‍ നടന്നു. പൌരന്‍മാരുടെ സമ്മതിദാന ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ റദ്ദാക്കുന്ന വിധിയായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്”. 2015 ജൂലൈ 2 ന് Director (IT) of ECI ന് ആന്ധ്രയുടേയും തെലുങ്കാനയുടേയും അന്നത്തെ Office of Chief Electoral officer ഒരു കത്ത് അയച്ചു. അതില്‍ പറയുന്നത് “Registrar IT of Government of AP ക്ക് non consent ഡാറ്റയുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള DSDV(Destination-Sequenced Distance-Vector Routing) ഉപകരണം നല്‍കി സംവിധാനം UIDAI വിപുലീകരിക്കണം ” എന്നാണ്. UIDAI ബന്ധപ്പെട്ട് DSDV ഉപകരണം നേടിയെടുത്ത് ആന്ധ്രയിലും തെലുങ്കാനയിലും ആധാര്‍-EPIC ബന്ധിപ്പിക്കല്‍ ‘എത്രയും വേഗം തന്നെ പൂര്‍ത്തിയാക്കണം’ എന്ന് ECIയോട് CEO ആവശ്യപ്പെടുന്നു.
— സ്രോതസ്സ് timesofindia.indiatimes.com | U Sudhakar Reddy | Nov 10, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.