ജനാധിപത്യത്തിന് അടിസ്ഥാനമായി വേണ്ടതും ജര്‍മ്മന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നതുമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും യോഗം ചേരാനുമുള്ള അവകാശം ഒരു ജര്‍മ്മന്‍ കോടതി BDS നും പാലസ്തീന്‍ അവകാശങ്ങള്‍ക്കും ഉറപ്പാക്കി. സമ്മേളന സ്ഥലത്തിന്റെ പെര്‍മിറ്റ് ഇല്ലാതാക്കിയതിനാല്‍ ഒരു പാലസ്തീന്‍ സാഹോദര്യ സംഘടനയുടെ പാലസ്തീന്‍കാരുടെ അവകാശത്തെക്കുറിച്ചുള്ള ഒരു പൊതുയോഗം നിര്‍ബന്ധിതമായി റദ്ദാക്കിയപ്പോള്‍ ജര്‍മ്മന്‍ നഗരമായ Oldenburg നിയമ വിരുദ്ധമായി ഈ മൌലിക അവകാശങ്ങള്‍ ലംഘിച്ചു എന്ന് കോടതി കണ്ടെത്തി. ഇസ്രായിലിനേയും പാലസ്തീന്‍കാരേയും സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വിവരമുള്ളതും ജനാധിപത്യപരവുമായ പൊതു ചര്‍ച്ച ജര്‍മ്മനിയില്‍ നടക്കുന്നതിനെ കോടതിയുടെ ഈ വിധി സഹായിക്കും.
— സ്രോതസ്സ് bdsmovement.net | Dec 6, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.