ആം ആദ്മി പാര്‍ട്ടി (AAP) അടുത്ത കാലത്ത് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെക്കുറിച്ച് വിശദമാക്കാന്‍ പോയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി, കോടതിയില്‍ പ്രതിനിധീകരിച്ച AAP പാര്‍ട്ടിത്തലവനായ അരവിന്ദ് കെജ്രിവാളിനോട് ഇല്ലാതാക്കിയ സമ്മതിദായകരുടെ പട്ടിക കൊടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് എല്ലാ പാര്‍ട്ടികളുടേയും സാന്നിദ്ധ്യത്തില്‍ ഒരു പ്രവര്‍ത്തനതല പരിശോധന നടത്തണം. വന്‍തോതിലെ വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് EC പറയുന്നു. രാജസ്ഥാന്, മദ്ധ്യപ്രദേശ്, തെലുങ്കാനാ എന്നിവിടങ്ങളിലും വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് കമ്മീഷന് കൂട്ടിച്ചേര്‍ത്തു.
ബുദ്ധിപൂര്‍വ്വമായ ഒരു ‘കള്ളം’ അല്ല
വന്‍തോതില്‍ വോട്ടവകാശം നശിപ്പിച്ച സമ്മതിദായകരുടെ പട്ടിക കമ്മീഷന് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടിട്ടുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് വന്‍തോതില്‍ വോട്ടവകാശം നശിപ്പിച്ചതിനെ വിസമ്മതിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
2008 മുതല്‍ Handbook for Electoral Registrations Officers അനുസരിച്ച് The Registration of Electoral Rules 1960 ന്റെ Rule 21A ഉം 22 ഉം പ്രകാരം ERO ന് സമ്മതിദായകരെ സ്വമേധയാ ഇല്ലാതാക്കാന്‍ അനുവാദിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ ഇല്ലാതാക്കല്‍ നടത്തുന്നത് മരിച്ച ആളുകളുടേതാണ്. സമ്മതിദായകരെ ഇല്ലാതാക്കന്‍ മരണ സര്‍ട്ടിഫിക്കേറ്റും കൊടുക്കണം.
2015 ല്‍ ഡല്‍ഹിയില്‍ ആദ്യമായല്ല സ്വമേധയാ ഇല്ലാതാക്കല്‍ നടത്തിയത്. ഹിന്ദുവില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം 2011 കാലത്ത് 2.8 ലക്ഷം സമ്മതിദായകരെ പശ്ഛിമ ബംഗാളില്‍ പുതിയ ഇരട്ടിപ്പിക്കല്‍ സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇല്ലാതാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ ഇല്ലാതാക്കിയ സമ്മതിദായകരുടെ വലിപ്പം ഒരു പ്രശ്നമാണ്
സമ്മതിദായകരെ കൈകാര്യം ചെയ്യാനായി വിവരസാങ്കേതികവിദ്യ (IT) കമ്മീഷന് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് electoral roll management system നെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് മാന്വലില്‍ പറയുന്നുണ്ട്. Electoral Registration Officer (ERO) ന് എങ്ങനെയാണ് സമ്മതിദായകരെ ഇല്ലാതാക്കാനുള്ള സ്വമേധയാ അധികാരം കിട്ടുന്നതെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. ERO എന്നത് ഒരു quasi judicial authority ആണ്. സമ്മതിദായകരെ ഇല്ലാതാക്കുന്നതിലെ അദ്ദേഹത്തിന്റെ പറച്ചില് അന്തിമമാണ്. എന്നാല്‍ അദ്ദേഹം യുക്തിപരമായ ഒരു കാരണം കാണിക്കല്‍ വിജ്ഞാപനം പൌരന് നല്‍കണം. എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് കേള്‍ക്കാനായി പൊതു ന്യായ വിചാരണ നടത്തുകയും വേണം. എന്നാല്‍ പ്രായോഗികമായി പൌരന്റെ വാദം കേള്‍ക്കാനുള്ള അവസരം നല്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.
സ്വമേധയാ ഇല്ലാതാക്കലിന് നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയിലെ ഇല്ലാതാക്കലിന്റെ തോത് ഒരു പ്രശ്നമാണ്. 10 ലക്ഷം വോട്ടര്‍മാരെയാണ് ഇല്ലാതാക്കിയത്. പകരം 13 ലക്ഷം വോട്ടര്‍മാരെ പുതിയതായി ചേര്‍ക്കുകയും ചെയ്തു. 2015 ലെ സമ്മതിദായകരുടെ 10% ല്‍ അധികമാണിത്.
Central Information Commission ന്റെ ഉത്തരവ് CIC/SA/C/2015/000157 Sumit Vs. Chief Election Officer നോക്കിയാല്‍ 2015 ല്‍ തന്നെ വോട്ട് ചെയ്യാന്‍ കഴിയാതെ വന്ന ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് എന്തുകൊണ്ട് പേര് വെട്ടി എന്ന് അറിയാന്‍ വിവരാവകാശ അപേക്ഷ കൊടുത്തിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. The proof of sufficient notice being issued to the appellant(അപ്പീല്‍വാദി) has been provided to the Information Commissioner on a subsequent hearing where the order was overturned റദ്ദാക്കുക.
വന്‍തോതില്‍ പേര് വെട്ടുന്നതിന് CECന്റെ സമ്മതം വേണം
Chief Election Commissioner ന്റെ അറിവും പ്രത്യേക അനുമതിയില്ലാതെ സ്വമേധയാലോ അല്ലാതെയോ വന്‍തോതില്‍ പേര് വെട്ടാന്‍ കഴിയില്ല. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് സമ്മതിദായകരുടെ പേര് സ്വമേധയാ വെട്ടാനുള്ള അനുമതി ബീഹാറിന്റെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ചോദിച്ചു എന്ന് Election Commission ന് കൊടുത്ത RTI ല്‍ കാണാം.
തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മതിദായകരെ സ്വമേധയാ നീക്കം ചെയ്യാനുള്ള അനുവാദം കൊടുത്തു. എന്നാല്‍ നീക്കം ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കുന്ന നോട്ടീസുകള്‍ ഇറക്കുന്ന നടപടിക്രമങ്ങള്‍ കര്‍ക്കശമായി പാലിക്കണം എന്നും ഓര്‍മ്മപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ നീക്കം ചെയ്യപ്പെട്ട സമ്മതിദായകരുടെ വിവരങ്ങള്‍ കൊടുത്തിട്ടുണ്ടെങ്കിലും കമ്മീഷന് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ സമ്മതിദായകരുടെ കുറവ് ഉണ്ടായിട്ടില്ല. ഡല്‍ഹിയില്‍ സമ്മതിദായകരുടെ എണ്ണം കഴിഞ്ഞ 5 വര്‍ഷത്തില്‍ 1.2 കോടിയില്‍ നിന്ന് 1.38 കോടിയിലേക്ക് വര്‍ദ്ധിച്ചു. അതേ സമയം കമ്മീഷന്റെ രേഖകള്‍ സൂചിപ്പിക്കുന്നത് തെലുങ്കാനയിലും ആന്ധ്രാ പ്രദേശിലും വന്‍തോതില്‍ സമ്മതിദായകരെ നീക്കം ചെയ്തതായും കാണിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിടുന്ന രേഖകളിലെ പൊരുത്തമില്ലായ്മ സ്വമേധയാ നീക്കം ചെയ്യുന്നത് സംശയത്തിന് ഇടനല്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും BJPയും നിര്‍ദ്ദേശിച്ചതനുസരിച്ച് ഒരു പ്രത്യേക കൂട്ടം സമ്മതിദായകരുടെ വോട്ടവകാശം എടുത്തുകളയാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്കി എന്ന് കെജ്രിവാളിന്റെ ആരോപണം.
സുതാര്യതക്കായ ആശയറ്റ ആവശ്യകത
തെരഞ്ഞെടുപ്പ് അടുക്കുന്ന രാജസ്ഥാനിലും മദ്ധ്യപ്രദേശിലും സമ്മതിദായക പട്ടികയില്‍ കുഴപ്പങ്ങള്‍ ഉണ്ടെന്നും ധാരാളം ഇരട്ടിപ്പിക്കലുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിക്കുന്നു. ഇരട്ടിപ്പിക്കലുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിസമ്മതിക്കുന്നു. കോണ്‍ഗ്രസിന്റെ നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു. Kamal Nath Vs Election Commission of India എന്ന കേസിലും തെരഞ്ഞെടുപ്പ് കമ്മീഷന് അത് തന്നെ ആവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ചേര്‍ന്ന് നിന്ന് കൊണ്ട് സുപ്രീം കോടതി അവരോട് തന്നെ സുതാര്യക്കുള്ള മാനദണ്ഡം നിശ്ഛയിക്കാന്‍ ആവശ്യപ്പെട്ടു. സമ്മതിദാന പട്ടിക യന്ത്രത്തിന് വായിക്കാവുന്ന തരത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.
സമ്മതിദായകരെ ഇല്ലാതാക്കുന്ന കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണ്ണമായി വ്യക്തമാകുന്നില്ല. കൂടുതല്‍ സുതാര്യതയുണ്ടാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം. കമ്മീഷന് ഇത് വിസമ്മതിക്കുന്നടത്തോളം കാലം ഇക്കാര്യത്തെക്കുറിച്ചും അന്വേഷിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളിലും ഒരു വിവരവും കിട്ടില്ല.
— സ്രോതസ്സ് thequint.com | Srinivas Kodali | Nov 09, 2018
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.