2009 ല്‍ ലണ്ടനിലെ G20 പ്രതിഷേധത്തിനിടക്ക് പോലീസുകാരന് ഒരു മനുഷ്യനെ കൊന്നതിന് ബ്രിട്ടണിലെ പോലീസ് ആ കുടുംബത്തോട് മാപ്പ് പറഞ്ഞു. പ്രതിഷധത്തില് ഒരു പങ്കും വഹിക്കാത്ത ഒരാളായിരുന്നു Ian Tomlinson. കൈകള്‍ പോക്കറ്റില്‍ തിരികി വീട്ടിലേക്ക് നടന്നുപോകുന്ന അയാളെ പോലീസ് പിറകില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചിടുകയായിരുന്നു. ഹൃദയസ്തംഭനം കാരണമാണ് Tomlinson മരിച്ചത് എന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആന്തരികമായ രക്തസ്രാവത്താലാണ് മരണമുണ്ടായത് എന്ന് കണ്ടെത്തി. പോലീസുകാരന് Simon Harwood നെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. പിന്നീട് അയാളെ മോശം പ്രവര്‍ത്തികാരണം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം പോലീസ് Tomlinson ന്റെ കുടുംബവുമായി ഒരു ഒത്തുതീര്‍പ്പ് പ്രഖ്യാപിക്കുകയും മാപ്പ് പറയുകയും ചെയ്തു. മാപ്പ് പറച്ചില് നീതിക്കടുത്തേക്ക് തങ്ങള്‍ എത്തുന്നതായുള്ള തോന്നലുണ്ടാക്കുന്നു എന്ന് Tomlinson ന്റെ വിധവ പറഞ്ഞു.
2013
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.