അയലത്തെ വീടിന്റെ ജനല് പൊളിക്കുകയോ, സഹപ്രവര്‍ത്തരോട് മോശമായി പെരുമാറുകയോ പോലെ സംശയാസ്പദമായ ആളുകളെ “അടയാളപ്പെടുത്താന്‍” ഉപയോക്താക്കളെ അനുവദിക്കുന്ന രീതിക്ക് ആമസോണിന് പേറ്റന്റ് മെയ് 2018 ന് കൊടുത്തു. അവരുടെ ക്യാമറകളില്‍ നിന്ന് പിടിക്കുന്നതല്ലാതെ ഉപയോക്താക്കള്‍ക്ക് മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ചിത്രങ്ങളും കയറ്റാനാകും. അവിടെ നിന്ന് ഉപയോക്താക്കള്‍ക്ക് സംശയാസ്പദമായ ആളിനെക്കുറിച്ച്, അവര്‍ ഒരു കുറ്റകൃത്യ ഡാറ്റാബേസില്‍ ഇല്ലങ്കില്‍ കൂടി, ജാഗ്രതാസന്ദേശങ്ങള്‍ സ്വീകരിക്കാനാകും. അയല്‍കൂട്ട ഡാറ്റാബേസില്‍ ഉപയോക്താക്കള്‍ക്ക് ആളുകളെ വിശ്വസ്ഥരായ ആളുകള്‍ എന്നും രേഖപ്പെടുത്താനാകും.
ആളുകളെ സംശയാസ്പദമോ അംഗീകൃതരോ എന്ന് രേഖപ്പെടുത്തുക മാത്രമല്ല സംശയാസ്പദമായ സ്വഭാവങ്ങളെ തിരിച്ചറിയാനും ഈ പേറ്റന്റ് ക്യാമറകളെ അനുവദിക്കുന്നു. അള്‍ഗോരിഥങ്ങള്‍ക്ക് അലഞ്ഞു തിരിയല്‍ പോലുള്ള ഘടകങ്ങളെ പരിഗണിക്കാനും സോഫ്റ്റ്‌വെയറുകള്‍ക്ക് വസ്തുക്കളെ ഒളിച്ച് വെക്കുക, ഓടുക, പതുങ്ങുക പോലുള്ള സംശയാസ്പദമായ പ്രവര്‍ത്തികളെ തിരിച്ചറിയാനും കഴിയും. ഇരയുടെ സ്വഭാവത്തെ ഡാറ്റാബേസില്‍ താരതമ്യം ചെയ്ത് കൂടുതല്‍ തിരിച്ചറിയന്‍ സാദ്ധ്യമാണ്.
സംശയാസ്പദമായ ആളുകളുടെ അയല്‍ക്കൂട്ട ഡാറ്റാബേസ് ആളുകളെ അന്യായമായി ലക്ഷ്യം വെക്കും. അത് തെറ്റായ അറസ്റ്റിലേക്കും ജയില്‍ വാസത്തിലേക്കും നയിക്കും.
— സ്രോതസ്സ് securitybaron.com | Dec 19, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.