ബയോമെട്രിക് സംവിധാനത്തില്‍ കള്ള വിരലടയാളത്തിന് ശരിക്കുള്ളതിനെ അനുകരിക്കാനാകും

ബയോമെട്രിക് തിരിച്ചറിയല് സംവിധാനത്തിന്റെ “master key” ആയി പ്രവര്‍ത്തിക്കുന്ന വിരലടയാളം ഒരു neural network ഉപയോഗിച്ച് ഗവേഷകര്‍ കൃത്രിമമായി നിര്‍മ്മിച്ചു. കള്ള വിരലടയാളം നിര്‍മ്മിക്കാം എന്ന് അതിനാല്‍ തെളിയിക്കാനായി.

New York Universityയിലെ ഗവേഷകര്‍ “DeepMasterPrints” എന്ന് വിളിക്കുന്ന കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന വിരലടയാളങ്ങള്‍ക്ക് യഥാര്‍ത്ഥ വിരലടയാളങ്ങളെ
ഒരു ബയോമെട്രിക് സംവിധാനത്തിലുള്ള അഞ്ചിലൊന്ന് എന്ന തോതില്‍ കൂടുതല്‍ അനുകരിക്കാനായി എന്ന് ലോസാഞ്ജലസില്‍ നടന്ന സുരക്ഷാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു.

ഇപ്പോഴുള്ള നിര്‍ണ്ണയിക്കല്‍ സംവിധാനത്തിന്റെ കുഴപ്പങ്ങള്‍ ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ കണ്ടെത്താനായി സഹായിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.

വിരലടയാളം അടിസ്ഥാനത്തിലുള്ള നിര്‍ണ്ണയിക്കല്‍ സംവിധാനത്തിന്റെ രണ്ട് സ്വഭാവങ്ങളെ ഉപയോഗിച്ചാണ് DeepMasterPrints പ്രവര്‍ത്തിക്കുന്നത്. ഒന്നാമതായി മിക്ക വിരലടയാള readers ഉം വിരലിനെ മൊത്തം വായിക്കുന്നില്ല. സ്കാനറില്‍ സ്പര്‍ശിക്കുന്ന വിരലിന്റെ ഭാഗമേ ചിത്രമായി എടുക്കൂ.

അത്തരത്തിലുള്ള സംവിധാനങ്ങള്‍ വിരലിന്റെ എല്ലാ ഭാഗിക ചിത്രങ്ങളും കൂട്ടിച്ചേര്‍ത്താവില്ല പൂര്‍ണ്ണമായ വിരലടയാള രേഖയുമായി താരതമ്യം ചെയ്യുന്നത്. അതിന് പകരം അവര്‍ വിരലിന്റെ ഭാഗികമായ ചിത്രം ഭാഗികമായ രേഖയുമായി താരതമ്യം ചെയ്യുന്നു. അതായത് ഒരു ആക്രമണകാരിക്ക് പ്രവേശിക്കാനായി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗിക സ്കാനുകളുടെ പത്തിലൊന്നോ നൂറിലൊന്നോ വേണ്ടിവരൂ.

വിരലടയാളത്തിന്റെ ചില ലക്ഷണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സാധാരണമാണ്. അതായത് ധാരാളം പൊതു ലക്ഷണങ്ങള്‍ അടങ്ങിയ ഒരു കള്ള അടയാളം മറ്റ് വിരലടയാളങ്ങളുമായി പൂര്‍ണ്ണമായും ആകസ്മികമായതിനേക്കാള്‍ കൂടുതല്‍ ചേര്‍ച്ച കാണിക്കും.

ഈ ഉള്‍ക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ generative adversarial network എന്ന് വിളിക്കുന്ന ഒരു സാധാരണ machine learning സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി കഴിയുന്നത്ര വിരലടയാളങ്ങള്‍ ഗവേഷകര്‍ നിര്‍മ്മിച്ചു

ധാരാളം വിരലടയാള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് അവരെ അനുവദിക്കുക മാത്രമല്ല അത് മനുഷ്യ നേത്രങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കള്ള വിരലടയാളങ്ങളും നിര്‍മ്മിക്കാന്‍ സഹായിച്ചു. സ്കാനറുകളെ കബിളിപ്പിക്കുന്നതും എന്നാല്‍ കാഴ്ചയില്‍ കള്ളത്തരം എന്ന് കണ്ടെത്താനാകുന്ന നേരേ കോണിലുള്ള വിരലടയാളം നിര്‍മ്മിക്കുന്ന മുമ്പുണ്ടായിരുന്ന സാങ്കേതികവിദ്യയില്‍ നിന്നുള്ള ഒരു മുന്നേറ്റമാണിത്.

രഹസ്യവാക്കുകള്‍ക്കെതിരെ “dictionary attack” എന്ന് വിളിക്കുന്ന ഒരു രീതിയുമായി അവര്‍ താരതമ്യം ചെയ്തു. അത് ഹാക്കര്‍മാര്‍ സുരക്ഷാ സംവിധനങ്ങള്‍ക്കെതിരെ മുമ്പേ നിര്‍മ്മിക്കുന്ന ഒരു പട്ടിക സാധാരണ രഹസ്യവാക്കുകള്‍ ഉപയോഗിക്കുന്ന രീതിയാണ്.

അത്തരത്തിലുള്ള ആക്രമണത്തിന് ഏതെങ്കിലും പ്രത്യേക അകൌണ്ട് പൊളിക്കാന്‍ കഴിയാറില്ല. എന്നാല്‍ ധാരാളം അകൌണ്ടുകള്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ അദ്ധ്വാനത്തിന് പ്രതിഫലം എന്നവണ്ണം വേണ്ടത്ര വിജയം കണ്ടെത്താനാകുന്നുണ്ട്.

— സ്രോതസ്സ് theguardian.com | Alex Hern | 15 Nov 2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )