കഴിഞ്ഞ 15-വര്‍ഷങ്ങളായി Taylor Energyയുടെ ഉടമസ്ഥതയിലുള്ള മുങ്ങിയ എണ്ണ റിഗ്ഗില്‍ നിന്ന് ഏകദേശം 37850 – 113550 ലിറ്റര്‍ വരെ എണ്ണ മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് ചോര്‍ന്നിട്ടുണ്ടാവും 2004 സെപ്റ്റംബറിലാണ് ദുരന്തമുണ്ടായത്. അന്ന് കമ്പനിയുടെ എണ്ണ platform ആയ MC-20 Saratoga കൊടുംകാറ്റ് ഇവാനില്‍ തകര്‍ന്നു. platform നഷ്ടപ്പെട്ടതിന്റെ ഭാഗമായുണ്ടായ കുറച്ച് മലിനീകരണം കമ്പനി പരിഹരിച്ചുവെങ്കിലും അവര്‍ക്ക് ചോര്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഈ ചോര്‍ച്ച തടഞ്ഞില്ലെങ്കില്‍ അത് അടുത്ത 100 വര്‍ഷം വരെ തുടരും. അങ്ങനെ അമേരിക്കയിലെ ഏറ്റവും മോശം പരിസ്ഥിതി ദുരന്തമായി മാറും. ഇപ്പോള്‍ത്തന്നെ കണക്കാക്കിയതിലെ ഏറ്റവും കൂടിയ ചോര്‍ച്ചാ കണക്ക് പറയുന്നത് 56 കോടി ലിറ്റര്‍ എണ്ണ കഴിഞ്ഞ 15 വര്‍ഷത്തില്‍ ചോര്‍ന്നിട്ടുണ്ട് എന്നാണ് പറയുന്നത്. 2010 ല്‍ Deepwater Horizon എണ്ണ ചോര്‍ച്ചയില്‍ ചോര്‍ന്ന 75.7 കോടി ലിറ്റര്‍ എണ്ണ എന്ന അളവിനെ ഇത് നിശബ്ദമായി മറികടക്കുമെന്ന് കണക്കാക്കപ്പെടുന്നു.
— സ്രോതസ്സ് priceofoil.org | Jan 2, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.