രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി

പുതിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് American Israeli Political Action Committee (AIPAC) ന്റെ വിദ്യാഭ്യാസ വിഭാഗം കൊടുക്കുന്ന ഇസ്രായേല്‍ യാത്ര ഒഴുവാക്കുന്നു എന്ന് ഡിസംബര്‍ 3 ന് പുതിയ കോണ്‍ഗ്രസ് പ്രതിനിധിയായ റഷീദ തലെയ്ബ (Rashida Tlaib) ധൈര്യത്തോടെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ ആദ്യത്തെ പാലസ്തീനിയന്‍-അമേരിക്കന്‍ ജനപ്രതിനിധിയാണ് ലെയ്ബ. അതിന് പകരം അവര്‍ സ്വന്തം നിലയില്‍ പടിഞ്ഞാറെക്കരയിലേക്ക് പ്രതിനിധിസംഘത്തെ കൊണ്ടുപോകും. അവിടുത്തെ ദാരിദ്ര്യം, പാലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം തടവില്‍ പാര്‍പ്പിക്കുന്നത്, ശുദ്ധ ജലത്തിന്റെ അസമത്വ ലഭ്യത, എന്നിവയാവും അവര്‍ ശ്രദ്ധവെക്കുന്നത്. ചിലപ്പോള്‍ സംഘം ലെയ്ബയുടെ അമ്മുമ്മയുടെ ഗ്രാമം സന്ദര്‍ശിച്ചേക്കാം. AIPAC sponsored പ്രചാരവേല വിനോദയാത്ര ഒഴുവാക്കുന്നു എന്ന് ഡിസംബര്‍ 11 ന് അലക്സാണ്‍ഡ്രിയ ഒകാസിയോ കോര്‍ടെസും (Alexandria Ocasio Cortez) പ്രഖ്യാപിച്ചു.

— സ്രോതസ്സ് codepink.org | 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ