BMJ Open എന്ന ഓണ്‍ലൈന്‍ അഭിപ്രായവോട്ടെടുപ്പിന്റെ അഭിപ്രായത്തില്‍ ബ്രിട്ടണിലെ പകുതിയിലധികം വനിതാ സര്‍ജന്‍മാരും തൊഴില്‍സ്ഥലത്ത് വിവേചനം നേരിടുന്നു. ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ ഏറ്റവും അധികം ലിംഗവിവേചനമുള്ള വിഭാഗം Orthopaedics ആണ് എന്ന് പ്രതികരണങ്ങള്‍ കാണിക്കുന്നു. ബ്രിട്ടണിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിക്കുന്നവരില്‍ പകുതി പേരും സ്ത്രീകളായിട്ടും മൂന്നിലൊന്ന് പേരുമാത്രമാണ് സര്‍ജറി വിഭാഗം തെരഞ്ഞെടുക്കുന്നത്. ബ്രിട്ടണില്‍ പുരുഷന്‍മാര്‍ക്ക് ആധിപത്യമുളള വിഭാഗമായാണ് സര്‍ജറിയെ കണക്കാക്കപ്പെടുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.