സ്ത്രീകള്‍ക്കെതിരായ അക്രമത്തെ അവസാനിപ്പിക്കാനായ ദിവസത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ Drugs and Crime വിഭാഗം genderമായി ബന്ധപ്പെട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ആഗോള പഠനത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2017 ല്‍ കൊല്ലപ്പെട്ട 87,000 സ്ത്രീകളില്‍ 58% പേരേയും കൊന്നത് അവരുടെ കുടുംബത്തിനകത്തെ അംഗമോ പങ്കാളിയോ ആണ്. പങ്കാളിയുടെ അക്രമത്തിന്റേയോ “ദുരഭിമാന കൊല”യുടേയോ സ്ത്രീധന പ്രശ്നത്തിന്റേയോ ഫലമാണിത്. ലോകം മൊത്തം ഓരോ മണിക്കൂറിലും 6 സ്ത്രീകളാണ് മറ്റുള്ളവരാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.