ബര്‍മിങ്ഹാം പൌരാവകാശ സ്ഥാപനത്തിനോട് മനുഷ്യാവകാശ അവാര്‍ഡ് വീണ്ടും കൊടുക്കാന്‍ ആവശ്യമുയരുന്നു

ആഞ്ജല ഡേവിസിന് Fred Shuttlesworth Human Rights Award നല്‍കാനുള്ള തീരുമാനത്തെ Birmingham Civil Rights Institute കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. ആഞ്ജല ഡേവിസ് പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നു എന്നതാണ് കുറ്റം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശം എന്നത് ജൂതസമൂഹത്തിന് വിരുദ്ധമാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് റദ്ദാക്കിയത്.

ആഞ്ജല ഡേവിസിന് പിന്‍തുണ നല്‍കുകയും അവര്‍ക്ക് കൊടുക്കാനിരുന്ന Fred Shuttlesworth Human Rights Award പിന്‍വലിച്ചതിന് Birmingham Civil Rights Institute നെ അപലപിച്ചുകൊണ്ടും അമേരിക്കയിലെ 350 ല്‍ അധികം ധൈഷണികര്‍ JVP Academic Letter ല്‍ ഒപ്പ് വെച്ചു.

ഗാന്ധിക്ക് നോബല്‍ സമ്മാനം കിട്ടാഞ്ഞത് അദ്ദേഹം മതരാഷ്ട്രമായ ഇസ്രായേലിന് എതിരും പാലസ്തീന്‍കാരെ പിന്‍തുണച്ചതും കൊണ്ടാണെന്നൊരു ഊഹാപോഹം പണ്ടുണ്ടായിരുന്നു. ആഞ്ജലയുടെ കാര്യത്തില്‍ ഈ കാലത്തും അത് വ്യക്തമാകുന്നതോടെ ഗാന്ധിയുടെ കാര്യത്തിലും അത് ശരിയായിരുന്നിരിക്കണം. വേറൊരുത്തി ഗാന്ധിയെ നടന്ന് ചീത്തപറയുന്നതില്‍ നിന്നും എന്തോ ചീഞ്ഞ് നാറുന്നുണ്ട്.

— സ്രോതസ്സ് jewishvoiceforpeace.org | 10 Jan 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ