നിങ്ങളുടെ സ്ഥാന ഡാറ്റ ഉപയോഗിച്ച് നിങ്ങളെവിടേക്ക് പോകുന്നു എന്നും offline ആണെങ്കിലും നിങ്ങളെവിടേക്ക് പോകുന്നു എന്നും പ്രവചിക്കാനുള്ള സാങ്കേതികവിദ്യക്ക് ഫേസ്‌ബുക്ക് US Patent and Trademark Office ല്‍ ധാരാളം പേറ്റെന്റിന് അപേക്ഷ കൊടുത്തു. “Offline Trajectories” എന്ന തലക്കെട്ടുള്ള മെയ് 30, 2017 ന് കൊടുത്ത അപേക്ഷയില്‍ നിങ്ങളുടെ സ്ഥല ഡാറ്റയുടെ അടിസ്ഥാനത്തില്‍ നിങ്ങളെവിടേക്ക് പോകുന്നു എന്ന് പ്രവചിക്കുന്ന രീതി വിവരിക്കുന്നു.
Driving Mode എന്ന് വിളിക്കുന്ന സമാനമായ സാങ്കേതികവിദ്യയുടെ പേരില്‍ 2016 ല്‍ Androidയിലെ ഗൂഗിള്‍ മാപ്പ് വലിയ വിവാദത്തെ നേരിട്ടതാണ്. അതിലും ഉപയോക്താവിന്റെ ലക്ഷ്യത്തെ അയാളുടെ ഇപ്പോഴത്തെ സ്ഥല ഡാറ്റയും വെബ്ബിലെ തെരയല്‍ ചരിത്രവും ഉപയോഗിച്ച് പ്രവചിക്കുന്ന രീതിയാരിന്നു ഉണ്ടായിരുന്നത്. വലിയ പൊതുജന എതിര്‍പ്പിന് ശേഷം, നേരത്തെ കൊടുത്തിരിക്കുന്ന വീട്ടിലേക്കോ ജോലിസ്ഥലത്തേക്കോ പോകുന്നതേ ഈ സേവനത്തിന് പ്രവചിക്കാനാകൂ എന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. ഗൂഗിളിലെ തെരയലിന്റെ അടിസ്ഥാനത്തില്‍ മറ്റ് സ്ഥലങ്ങളെക്കുറിച്ചുള്ള സൂചന മാത്രമേ നല്‍കൂ.
ഫേസ്‌ബുക്കിന്റെ മറ്റൊരു പേറ്റന്റ് അപേക്ഷ തലക്കെട്ട് “Location Prediction Using Wireless Signals on Online Social Networks” എന്നാണ്. Wi-Fi, Bluetooth, cellular, near-field communication (NFC)എന്നിവയുടെ സിഗ്നലുകളുടെ ശക്തി കണക്കാക്കി നിങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നതാണ്. അതനുസരിച്ച നിങ്ങള്‍ ഇനി എവിടെ പോകും എന്ന് anticipate ചെയ്യുന്നു.
ഈ “background signal” വിവരം GPS ന് ബദലായി ഉപയോഗിക്കുന്നു എന്ന് പേറ്റന്റില്‍ വിശദീകരിക്കുന്നു. “ഉപയോക്താവിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൂടുതല്‍ കൃത്യമായി കണ്ടുപിടിക്കാനുള്ള മെച്ചം” ഇതിനുണ്ട്.
മറ്റൊരു ഫേസ്‌ബുക്ക് പേറ്റന്റ് അപേക്ഷയായ “Predicting Locations and Movements of Users Based on Historical Locations for Users of an Online System” ല്‍ ധാരാളം ആളുകളില്‍ നിന്നുള്ള സ്ഥല വിവരങ്ങള്‍ ഉപയോഗിച്ച് സ്ഥാനവും ചലനവും ഒന്നിച്ച് ചേര്‍ത്ത് അതിന്റെ ഗതിയും സ്ഥാന ചങ്ങലയുടെ മാതൃകയുണ്ടാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിവരിക്കുന്നു.
— സ്രോതസ്സ് buzzfeednews.com | Dec 10, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.