ഹരിതഗ്രഹവാതകങ്ങളാല്‍ തങ്ങിനില്‍ക്കുന്ന ചൂട് കടലുകളുടെ താപനില മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് അടുത്തകാലത്ത് നടത്തിയ നാല് സമുദ്ര നിരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി. കടല്‍ ചൂടാകുന്നത് കാലാവസ്ഥാമാറ്റത്തിന്റെ നിര്‍ണ്ണായകമായ രേഖപ്പെടുത്താലണ്. കാരണം ഹരിതഗ്രഹവാതകങ്ങള്‍ കുടുക്കി നിര്‍ത്തുന്ന അമിത സൌരോര്‍ജ്ജത്തിന്റെ 93% വും ലോകത്തെ സമുദ്രങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. ഉപരിതല താപനിലയില്‍ നിന്ന് വ്യത്യസ്ഥമായി കടലിന്റെ താപനിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കാലാവസ്ഥാ സംഭവങ്ങളായ El Nino ഓ അഗ്നിപര്‍വ്വത സ്ഫോടനങ്ങളാലോ ബാധിക്കപ്പെടുന്നതല്ല. പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Jan. 11 ലെ Science ല്‍ വന്നിട്ടുണ്ട്.
— സ്രോതസ്സ് news.berkeley.edu | Jan 10, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.