DNAയുടെ നീളമുള്ള നാട വായിക്കുന്ന അത്യന്താധുനിക സാങ്കേതികവിദ്യ തെറ്റായ ഡാറ്റ നല്‍കാന്‍ സാദ്ധ്യതയുണ്ടെന്നും അത് ജനിത പഠനത്തെ ബാധിക്കുമെന്നും പുതിയ കണ്ടെത്തല്‍. പുതിയ സാങ്കേതികവിദ്യക്ക് നിരനിരയായുള്ള അക്ഷരങ്ങള്‍ കൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്ന ജനിതക പദാര്‍ത്ഥത്തിന്റെ ദൈര്‍ഘ്യമുള്ള വായന സാദ്ധ്യമാക്കുന്നതാണ്. എന്നാല്‍ അത് 99.8% മാത്രമേ കൃത്യത നല്‍കുന്നുള്ളു. 300 കോടി അക്ഷരങ്ങളുള്ള ജിനോം ഇങ്ങനെ വായിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് തെറ്റുകളുണ്ടാകുന്നു. മുമ്പത്തെ ജനിതക sequencing സാങ്കേതികവിദ്യ DNAയുടെ ചെറിയ ഭാഗം കേന്ദ്രീകരിച്ച് വായിക്കുന്നതാണ്. ഈ ഭാഗങ്ങളെ പിന്നീട് ഒന്നിച്ച് ചേര്‍ത്ത് പൂര്‍ണ്ണമാക്കുന്നു. എന്നാല്‍ അത് സമയമെടുക്കുന്നതും കൂടുതല്‍ അദ്ധ്വാനം ആവശ്യമായതുമാണ്.
— സ്രോതസ്സ് ed.ac.uk | Jan 22, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.