വിവാദപരമായ കൈഗ ആണവനിലയത്തിന്റെ വികസനത്തെക്കുറിച്ചൊരു പൊതു ന്യായ വിചാരണ ഡിസംബര്‍ 14 ന് നടക്കുന്നു. പ്രഖ്യാപിച്ചിരിക്കുന്ന യൂണിറ്റ്-5, യൂണിറ്റ്-6 നിര്‍മ്മിക്കാന്‍ പോകുന്ന ഉത്തര കന്നഡ ജില്ലയിലെ കര്‍വാര്‍ Kali Tiger Reserve ന്റെ ഭാഗമായ പരിസ്ഥിതി ലോല പ്രദേശത്തെ കാടുകളായി പ്രഖ്യാപിക്കും എന്ന് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനിടെ തടസങ്ങളില്ലാതെ 940 ദിവസം പ്രവര്‍ത്തി നടന്ന പദ്ധതിയുടെ ആദ്യ യൂണിറ്റ് ഡസംബര്‍ 10 ലോക റിക്കോഡ് സ്ഥാപിച്ചു. ഇതൊരു ‘വലിയ കാല്‍വെപ്പ്’ ആണെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ആന്ധ്ര പ്രദേശ്, തമിഴ് നാട്, കേരളം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്ന ഈ നിലയം രണ്ട് പ്രാവശ്യം വിവാദങ്ങളില്‍ പെട്ടു.
മെയ് 13, 1994 ന് 130 ടണ്‍ ഭാരം വരുന്ന ഒരു ഭാഗം നിലയത്തിന്റെ അകത്തെ containment dome തകര്‍ന്നു വീണു. ധാരാളം ജോലിക്കാര്‍ക്ക് പരിക്കേറ്റു. അത് ഒരു പ്രസ്ഥാനത്തിന് കാരണമാകുകയും, റിയാക്റ്റര്‍ കെട്ടിടത്തിന് അംഗീകരമില്ലാത്ത പരികല്‍പ്പനാ മാറ്റങ്ങള്‍ നടത്തി എന്ന ആരോപണം Nuclear Power Corporation of India Ltd (NPCIL) ക്കെതിരെയുണ്ടാകുകയും ചെയ്തു. അതുപോലെ സംഭവത്തെക്കുറിച്ച് വൈകിയാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലയത്തിന് പരിസ്ഥിതി അംഗീകാരം കിട്ടിയതിന് രണ്ട് വര്‍ഷത്തിന് ശേഷമാണിത്.
2009 ല്‍ നിലയത്തിലെ കുടിവെള്ളത്തില്‍ ബോധപൂര്‍വ്വം ആണവവികിരണ ശേഷിയുള്ള ട്രിഷ്യം കലര്‍ത്തിയതായി Atomic Energy Commission (AEC) സമ്മതിച്ചു. അതിനാല്‍ 50 ജോലിക്കാര്‍ക്ക് ഉയര്‍ന്ന തോതില്‍ വികിരണമേറ്റു. നവംബര്‍ 2011 ല്‍ നിലയത്തിന് അടുത്ത് താമസിക്കുന്ന ഗ്രാമീണര്‍ തങ്ങളുടെ ജീവന് ഭീഷണി എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തി. അടുത്ത പ്രദേശങ്ങളിലെ ക്യാന്‍സറിന്റെ തോത് കൂടുതലാണെന്നും നിലയം ജല മലിനീകരണം നടത്തുന്നുവെന്നും അത് കൃഷിയെ ബാധിക്കുന്നു എന്നും അവര്‍ ആരോപിച്ചു.
കര്‍വാര്‍ താലൂക്കില്‍ ക്യാന്‍സറിന്റെ തോത് മൂന്നിരട്ടിയായി എന്ന് 2010-2013 ല്‍ Tata Memorial Centre നടത്തിയ പഠനം കാണിക്കുന്നു.
2011 ല്‍ സമീപ പ്രദേശത്തെ 35 ഗ്രാമങ്ങളിലെ ജനങ്ങള്‍ Mallapura Hinduwada ല്‍ ഒത്ത് ചേര്‍ന്ന് പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തി. ആ ഡിസംബറില്‍ പ്രതിഷേധം ശക്തമായി. 44 ഗ്രാമങ്ങളിലെ ജനങ്ങള്‍ അനിശ്ഛിതകാല സമരം തുടങ്ങി. അതേ വര്‍ഷം നടന്ന ജപ്പാനിലെ ഫുകുഷിമ ദുരന്തം അവരില്‍ അലയടിയുണ്ടാക്കി.
ആണവോര്‍ജ്ജത്തിന്റെ പ്രാധാന്യം കുറയുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്ന അവസരിത്തില്‍ 1,400 മെഗാവാട്ട് (MW) ആയി വികസിപ്പിക്കുന്നത് ധാരാളം ചോദ്യങ്ങളുണ്ടാക്കി : ഒരു കാരണവശാലും സാമ്പത്തികമായി ലാഭകരമല്ല. ബദലുകളായ പവനോര്‍ജ്ജം, സൌരോര്‍ജ്ജം, എന്നിവ വളരെ ചിലവ് കുറഞ്ഞിട്ടുണ്ട്. ആണവവികിരണമുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനായുള്ള തെളിയിക്കപ്പെട്ട പരിഹാരങ്ങളൊന്നും ഇല്ലതാനും.
പുതിയ താപനിലയങ്ങള്‍ എങ്ങനെ മനുഷ്യന്റെ ആരോഗ്യത്തേയും പരിസ്ഥിതിയേയും ബാധിക്കുന്നു എന്നതിന്റെ പഠനം നിര്‍ബന്ധമായും ചെയ്തെങ്കിലെ പരിസ്ഥിതി clearances നല്‍കൂ എന്നതൊരു വിജ്ഞാപനം അടുത്ത കാലത്ത് Union Ministry of Environment, Forest and Climate Change (MoEF&CC) പുറത്തുവിട്ടിരുന്നു. എന്നാലും കൈഗക്ക് പരിസ്ഥിതി തടസ്സം നീക്കല്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് കിട്ടിയതാണ്. അതുകൊണ്ട് ഈ അപകടസാദ്ധ്യതാ പഠനം നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയേയില്ല.
Department of Atomic Energy (DAE)നിലയത്തിലെ അഞ്ചാമത്തേതും ആറാമത്തേതും റിയാക്റ്ററുകള്‍ നിര്‍മ്മിക്കുന്നതില്‍ ആണവവികിരണ, പരിസ്ഥിതി അപകടസാദ്ധ്യതയെ അവഗണിച്ചു എന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുമ്പത്തെ സെക്രട്ടറി EAS Sarma ആരോപിക്കുന്നു. നിലയത്തില്‍ നിന്നുള്ള അപകടസാദ്ധ്യതയെക്കുറിച്ച് ശരിയായ പഠനം നടക്കുന്നത് വരെ പൊതു ന്യായ വിചാരണ റദ്ദാക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
— സ്രോതസ്സ് downtoearth.org.in | 13 Dec 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.