ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മിച്ചം, അടുത്തകാലത്തെ ഇടപാടുകള്‍ തുടങ്ങിയ സാമ്പത്തിക വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്തിയെടുക്കാവുന്ന തരത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കായാ SBIയുടെ സുരക്ഷിതത്വമില്ലാത്ത ഒരു സെര്‍വ്വറിനെ സുരക്ഷിതമാക്കി. ബോംബേയിലെ ഡാറ്റാസെന്ററിലായിരുന്നു ഈ സെര്‍വ്വര്‍ സൂക്ഷിച്ചിരുന്നത്. SBI Quick ല്‍ നിന്നുള്ള രണ്ട് മാസത്തെ ഡാറ്റയാണതിലുണ്ടായിരുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അകൌണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദേശമായി കൊടുക്കുന്ന സേവനമായിരുന്നു ഈ സെല്‍വ്വര്‍ നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇതിന് ഒരു പാസ്‌വേഡ് പോലും ഇല്ലാതെയായിരുന്നു. അതുകൊണ്ട് ആര്‍ക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കിട്ടുമായിരുന്നു.
— സ്രോതസ്സ് techcrunch.com | Jan 31, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.