ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം

ശക്തരായ സ്വാധീന സംഘമായ AIPAC കാരണമാണ് ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ സഭയിലെ മിക്ക അംഗങ്ങളും വാമൂടിക്കെട്ടുന്നത് എന്ന ഒരു അടിസ്ഥാന സത്യം തുറന്ന് പറഞ്ഞതിന് മിനസോട്ടയിലെ ജനപ്രതിനിധിയായ Ilhan Omar നെതിരെ ചെല്‍സി ക്ലിന്റണും മറ്റ് റിപ്പബ്ലിക്കന്‍, ഡോമോക്രാറ്റ് സ്ഥാപന വ്യക്തികളും തീഷ്ണമായ ആക്രമണമാണ് നടത്തുന്നത്.

ഇസ്രായേലിനെ വിമര്‍ശിക്കുന്നതിന് ഒമാറിനേയും, റഷീദ തലീബിനേയും ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് Kevin McCarthy ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

“ഒരു വിദേശ രാജ്യത്തിന് വേണ്ടി എത്രമാത്രം സമയമാണ് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍ ചിലവഴിക്കുന്നത് എന്നത് ഞെട്ടിക്കുന്നതാണ്. അതിന് വേണ്ടി അമേരിക്കന്‍ പൌരന്റെ അഭിപ്രായ സ്വാതന്ത്ര്യ അവകാശത്തെ പോലും ആക്രമിക്കുന്നതിന് പോലും അവര്‍ക്ക് മടിയില്ല,” ഗ്രീന്‍വാള്‍ഡ് എഴുതി.

ഒമാര്‍ അതിന് “ഇതെല്ലാം ബെഞ്ചമിന്റെ കുഞ്ഞിനെക്കുറിച്ചാണ് (Benjamins baby),” മറുപടി കൊടുത്തു. Puff Daddy യുടെ ഒരു പാട്ടിനെ സൂചിപ്പിക്കുന്ന വാക്ക്.

“ബഞ്ചമിന്‍സ്” എന്നത് $100 ന്റെ നോട്ടിനെ സൂചിപ്പിക്കുന്ന നാട്ട്ഭാഷയാണ്. ആ നോട്ടില്‍ കൊടുത്തിരിക്കുന് ചിത്രം ബഞ്ചമിന്‍ ഫ്രാങ്ക്ലിന്റേതാണ്.

അതിന് മറുപടിയായി, അമേരിക്കന്‍ രാഷ്ട്രീയക്കാരെ ഇസ്രായേല്‍ വാദികളാക്കുന്നതിന് ആരാണ് പണം ചിലവാക്കുന്നത് എന്ന് The Forward ന്റെ എഡിറ്റര്‍ ആയ Batya Ungar-Sargon ചോദിച്ച ചോദ്യത്തിന് ഒമാര്‍ പറഞ്ഞ മറുപടി : “AIPAC!” എന്നാണ്. [American Israel Public Affairs Committee]

— സ്രോതസ്സ് electronicintifada.net | 11 February 2019

അല്‍ജസീറയുടെ കിടിലന്‍ സിനിമ – The Lobby കാണണം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ