ആഗോള ബ്രാന്റുകള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ വസ്ത്ര തൊഴിലാളികള്‍ ദരിദ്ര ശമ്പളത്തിന് എതിരായി രണ്ടാമത്തെ ആഴ്ചയും തുടരുന്ന സമരത്തില്‍ പോലീസും സമരക്കാരും തമ്മിലേറ്റുമുട്ടലുണ്ടായി. തലസ്ഥാനമായ ധാക്കക്ക് പുറത്തുള്ള Savar എന്ന സ്ഥലത്ത് സമരം ചെയ്യുന്ന ഫാക്റ്ററി തൊഴിലാളികള്‍ തടിച്ചുകൂടിയത് ഒഴുപ്പിക്കാനായി കണ്ണീര്‍വാതക പ്രയോഗവും ജലപീരങ്കിയും ഉപയോഗിച്ചു എന്ന് പോലീസ് പറഞ്ഞു. സമരം ചെയ്യുന്ന 5,000 ത്തോളം തൊഴിലാളികളിലേക്ക് പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടയും ഉപയോഗിച്ചതിന്റെ ഫലമായി ഒരു തൊഴിലാളി മരിച്ചു.
കുറഞ്ഞ ശമ്പളം കിട്ടുന്ന ദശലക്ഷക്കണക്കിന് വസ്ത്ര തൊഴിലാളികളാണ് ബംഗ്ലാദേശില്‍ ജോലിചെയ്യുന്നത്. ബംഗ്ലാദേശിന്റെ 80% കയറ്റുമതി വരുമാനവും വരുന്നത് ആഗോള കച്ചവടക്കാരായ H&M, Primark, Walmart, Tesco, Aldi തുടങ്ങിയവരുമായുള്ള വിദേശത്തെ വസ്ത്ര വില്‍പ്പയില്‍ നിന്നാണ്.
— സ്രോതസ്സ് theguardian.com | 14 Jan 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.