മൂന്ന് വര്‍ഷങ്ങളായി ഇസ്രായേല്‍ സൈന്യം അപകടകരമായ കളനാശിനികള്‍ ഗാസയില്‍ പാടങ്ങളില്‍ തളിക്കുന്നു. ഗാസയില്‍ അപകടകാരികളായ രാസവസ്തുക്കള്‍ തളിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് ഈ ആഴ്ച മൂന്ന് പാലസ്തീന്‍കാരും ഇസ്രായേലിലെ മനുഷ്യാവകാശ സംഘങ്ങളും ഇസ്രായേല്‍ സൈന്യത്തിന് അയച്ചു. ക്യാന്‍സര്‍കാരികളായ കളനാശിനികള്‍ ഡിസംബര്‍ ആദ്യവാരത്തിലായിരുന്നു ഏറ്റവും അവസാനമായി തളിച്ചത്. അതിന്റെ ഫലമായി ഗാസയിലെ ധാരാളം വിളകള്‍ നശിക്കുകയുണ്ടായി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.