നൂറുകണക്കിന് കെന്‍ടക്കി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരും ചെറുപ്പക്കാര്‍ നയിക്കുന്ന Sunrise Movement ഉം ചേര്‍ന്ന് Senate Majority Leader Mitch McConnell (R-Ky.) ന്റെ ഓഫീസിലെത്തി ഒരു ലക്ഷം പേര്‍ ഒപ്പ് വെച്ച പരാതി കൊടുത്തു. തങ്ങളുടെ സമൂഹത്തിനും ഭാവിക്കും വേണ്ടി തങ്ങള്‍ക്ക് ഒരു Green New Deal വേണമെന്ന ആവശ്യം ജനപ്രതിനിധികളോട് വ്യക്തമാക്കാനായി പിന്നീട് അവര്‍ അവിടെ കുത്തിയിരിപ്പ് സമരം നടത്തി. ഫോസിലിന്ധനങ്ങളെ ഉപേക്ഷിക്കാനും, ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനും, അതേ സമയത്ത് പുതിയ ഹരിത തൊഴിലുകള്‍ സൃഷ്ടിക്കാനും, നീതിയുള്ള സമ്പദ്‌വ്യവസ്ഥ രൂപീകരിക്കാനും വേണ്ടിയുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാനും കേന്ദ്രത്തിലെ ജനപ്രതിനിധികളോട് ആവശ്യപ്പെടുന്ന പൊതു അഭ്യര്‍ത്ഥന ശ്രദ്ധിക്കാന്‍ McConnell നോട് അവര്‍ ആവശ്യപ്പെട്ടു. സമരത്തില്‍ 40 പ്രകടനക്കാരെ അറസ്റ്റ് ചെയ്തു.
— സ്രോതസ്സ് commondreams.org | Feb 25, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.