ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങളാണ് മലിനീകരണത്തിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് എന്ന് പുതിയ പഠനം കണ്ടെത്തി. എന്നാലും അനുപാതമില്ലാതെ വെള്ളക്കാരായ അമേരിക്കക്കാരാണ് ആ പ്രശ്നമുണ്ടാക്കുന്നത്. Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങള്‍ തങ്ങളുടെ ഉപഭോഗ ശീലങ്ങള്‍ കാരണം അല്ലാതെ 50% അധികം സൂഷ്മകണിക മലിനീകരണം അനുഭവിക്കുന്നു. എന്നാല്‍ വെള്ളക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്തമുള്ളതിനേക്കാള്‍ 17% കുറവ് മലിനീകരണമേ സഹിക്കേണ്ടിവരുന്നുള്ളു. വ്യാവസായിക മലിനീകരണം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, കൃഷി, വാഹന മലിനീകരണം തുടങ്ങിയവയില്‍ നിന്നാണ് Particulate matter മലിനീകരണം വരുന്നത്.
— സ്രോതസ്സ് democracynow.org | Mar 13, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.