ലോകത്തെ കാര്‍ഷിക അദ്ധ്വാനം ചെയ്യുന്നവരില്‍ 43% സ്ത്രീകളാണ്. എന്നിട്ടും അവര്‍ക്ക് വളരെക്കുറവ് ഭൂമി അവകാശം മാത്രമേ കിട്ടുന്നുള്ളു. സാമ്പത്തിക ഇടപാടിനുള്ള അവസരം ഒട്ടും കിട്ടുന്നില്ല. അതിനാല്‍ അവര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെ വരുന്നു. ഇന്‍ഡ്യയിലെ സാമ്പത്തികമായി പ്രവര്‍ത്തനക്ഷമമായ സ്ത്രീകളുടെ 80% ഉം ജോലി ചെയ്യുന്നത് കാര്‍ഷിക രംഗത്താണ്. കൃഷിക്കാരുടെ പകുതിയും അവരാണ്. എന്നാലും ഒരേ ജോലിക്ക് സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലിയേ കൊടുക്കുന്നുള്ളു. ആഗോളതലത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത് സ്ത്രീ കര്‍ഷകകളാണ്.ഗ്രാമീണ മേഖലയിലെ സ്ത്രീകളില്‍ 85% വും കാര്‍ഷികവൃത്തി ചെയ്യുന്നു. എന്നിട്ടും 13% ഭൂമിമാത്രമേ അവരുടെ പേരിലുള്ളു. അതിനാല്‍ അവര്‍ക്ക് വായ്പകള്‍ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നു.
— സ്രോതസ്സ് downtoearth.org.in | 08 Mar 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.