ഉപയോക്താവ് ഓഫ് ചെയ്താലും ഗൂഗിള്‍ സ്ഥാന ഡാറ്റ പിന്‍തുടരുന്നു

സ്വകാര്യത ക്രമീകരണങ്ങള്‍ ഉപോയഗിച്ച് ഈ സേവനങ്ങള്‍ നിര്‍ത്തലാക്കിയാലും ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ ഉപയോക്താക്കളുടെ സ്ഥാനം ശേഖരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആപ്പുകളുമായി വിവരങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കാനുള്ള അനുമതിക്കായി ഉപയോക്താക്കളോട് കമ്പനി ചോദിക്കുന്നുണ്ട്. അതില്‍ സ്ഥാന ചരിത്രം ഉപയോക്താവ് നിര്‍ത്തിയാലും അത് പിന്‍തുടരല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നില്ല. ഉദാഹരണത്തിന് ഉപയോക്താവ് ഗൂഗിള്‍ മാപ്പ് തുറക്കുന്ന അവസരത്തില്‍ തന്നെ അത് വിവരങ്ങള്‍ ശേഖരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണിലെ ദൈനംദിന കാലാവസ്ഥാ വിവര പുതുക്കല്‍ തന്നത്താനെ തന്നെ ഉപയോക്താവിന്റെ സ്ഥാനം കണക്കാക്കുന്നു. Associated Press ന്റെ കണ്ടെത്തലുകള്‍ Princeton University ലെ ഗവേഷകര്‍ ശരിവെച്ചു. തങ്ങളുടെ പരസ്യ വരുമാനം രണ്ടാം പാദത്തില്‍ 24% വര്‍ദ്ധിച്ചതായി ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കാളികള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്ത് കഴിഞ്ഞ് ബാക്കി വരുന്ന വരുമാനം $2624 കോടി ഡോളര്‍ ആണ്.

— സ്രോതസ്സ് bloomberg.com | Aug 13, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ