മുതിര്‍ന്നവരുടെ അത്ര തന്നെ മാനസിക സമ്മര്‍ദ്ദമാണ് ഇന്ന് കുട്ടികളനുഭവിക്കുന്നത്. മൂന്നില്‍ ഒന്ന് കുട്ടികള്‍ വിഷാദിത്തിലാണ്. ഒരിക്കല്‍ കുറഞ്ഞ് വന്നിരുന്ന അത്മഹത്യ ഇന്ന് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണമായിരിക്കുന്നു. രണ്ടാമത്തെ സ്ഥാനം അപകടങ്ങള്‍ക്കാണ്. 1,500 കുട്ടികള്‍ക്ക് ഒരു മനശാസ്ത്രജ്ഞന്‍ എന്ന തോതാണ് ഇപ്പോള്‍ സ്കൂളിലുള്ളത് എന്ന് ACLU റിപ്പോര്‍ട്ടിലുണ്ട്. 20% കുട്ടികളേ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുന്നുള്ളു. അതില്‍ 80% നും ആ സേവനം കിട്ടുന്നത് സ്കൂളില്‍ നിന്നാണ്. 1.4 കോടി കുട്ടികള്‍ പോകുന്ന സ്കൂളുകളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. എന്നാല്‍ അവിടെ കൌണ്‍സിലിങ് വിദഗ്ദ്ധനോ, നഴ്സോ, മനശാസ്ത്രജ്ഞനോ, സാമൂഹ്യപ്രവര്‍ത്തകനോ ഇല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
— സ്രോതസ്സ് aclu.org | Mar 25, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.