കാര്‍ഷിക വ്യവസായ ഭീമന്റെ കളനാശിനി Roundup തനിക്ക് ക്യാന്‍സറുണ്ടാക്കി എന്ന് ആരോപിച്ച് വിരമിച്ച ഒരാള്‍ കൊടുത്ത കേസില്‍ $8.1 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ മൊണ്‍സാന്റോയോട് ഉത്തരവിട്ടു. ജര്‍മ്മന്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ Bayerന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഉല്‍പന്നത്തിന്റെ അപകടസാദ്ധ്യതയെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്നതില്‍ “വേണ്ടത്ര ശ്രദ്ധയില്ലാതെ negligent” ആയിരുന്നു എന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ജൂറി കണ്ടെത്തി. താന്‍ മൂന്ന് ദശാബ്ദങ്ങളായി തന്റെ ഭൂമിയില്‍ ഈ കളനാശിനി അടിച്ചിരുന്നു എന്ന് 70 വയസ് പ്രായമായ Edwin Hardeman പറഞ്ഞു. ഒരിക്കല്‍ തൊലിയിലും അത് വീണു. അയാള്‍ക്ക് non-Hodgkin’s lymphoma രോഗം ബാധിച്ചതായി കണ്ടെത്തി.
— സ്രോതസ്സ് telesurenglish.net, democracynow.org | 27 Mar 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.