മനുഷ്യന്റെ ആരോഗ്യവും രോഗങ്ങളും തീരുമാനിക്കുന്നതില്‍ സാമൂഹ്യ സാമ്പത്തിക സ്ഥിതി (SES) ഒരു ശക്തമായ പ്രഭാവമുണ്ടെന്നും സാമൂഹ്യ അസമത്വം ലോകം മൊത്തമുള്ള മനുഷ്യ ജനസംഖ്യയിലെ സര്‍വ്വവ്യാപിയായ സമ്മര്‍ദ്ദമാണെന്നും മുമ്പ് നടത്തിയ പഠനങ്ങള്‍ കാണിച്ചിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും കുറവ് നേട്ടം ഹൃദയ രോഗങ്ങള്‍, പ്രമേഹം, ധാരാളം ക്യാന്‍സര്‍ തുടങ്ങിയവയുടെ അപകടസാദ്ധ്യത വര്‍ദ്ധിക്കുന്നതായി കാണുന്നു. അതുപോലെ വിട്ടുമാറാത്ത കത്തുന്ന നോവ്(inflammation), ഇന്‍സുലിന്‍ പ്രതിരോധം, cortisol dysregulation തുടങ്ങിയ രോഗങ്ങളുടെ വികാസത്തിലേക്ക് നയിക്കുന്ന physiological പ്രക്രിയകളുമായി താഴ്ന്ന SES ബന്ധപ്പെട്ടരിക്കുന്നു.
ജിനോമിന്റെ വലിയ ഒരു ഭാഗത്തേക്ക് കടന്നുകൂടാന്‍ ദാരിദ്ര്യത്തിന് കഴിയുന്നു എന്ന് ഈ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. 1,500 ല്‍ അധികം ജീനുകളില്‍ 2,500 ല്‍ അധികം സ്ഥലത്ത് സംഭവിക്കുന്ന DNA methylation (DNAm)ന്റെ നിലക്ക് താഴ്ന്ന സാമൂഹ്യ സാമ്പത്തിക സ്ഥിതിയുമായി ബന്ധമുണ്ടെന്ന് അവര്‍ കണ്ടെത്തി. (ഒരു ജീനിന്റെ expression നെ രൂപപ്പെടുത്തുന്ന key epigenetic mark ആണ് DNAm.)
വേറൊരു രീതിയില്‍ പറഞ്ഞല്‍ ദാരിദ്ര്യം ജിനോമിലെ ഏകദേശം 10% ജീനുകളിലും അടയാളങ്ങളുണ്ടാക്കുന്നു.
— സ്രോതസ്സ് news.northwestern.edu | Apr 4, 2019
പണ്ടുമുതലേ ആളുകള്‍ ഊഹിച്ചിരുന്ന കാര്യമാണിത്. ഇപ്പോള്‍ തെളിവും കിട്ടി. ഇതുകൊണ്ടാണ് ആശുപത്രികളിലെ രോഗികളില്‍ കൂടുതലും ദരിദ്രരായിരിക്കുന്നത്. ദാരിദ്രമാണ് ഏറ്റവും വലിയ രോഗാണു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.