Patrick W. Carlineo എന്ന ന്യൂയോര്‍ക്കിലെ മനുഷ്യനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം ഫെഡറല്‍ കോടതി ചേര്‍ത്ത രേഖകളില്‍ നിന്ന് അറിയാം. ജനപ്രതിനിധി ഇലാന്‍ ഒമാറിന് (Ilhan Omar) വധഭീഷണി മുഴക്കിയതിനാലാണ് അത്. ന്യൂയോര്‍ക്കിലെ ഒരു FBI ഏജന്റ് എഴുതിയ പരാതി പ്രകാരം ഇയാള്‍ ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ഒമാറിന്റെ ഓഫീസിലേക്ക് വിളിച്ചു. ഒരു ജോലിക്കാരനെ ഭീഷണിപ്പെടുത്തി. 2018 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമാര്‍ ആ സ്ഥാനത്തെത്തുന്ന ആദ്യത്ത മുസ്ലീം വനിതയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.