ബ്രാഹ്മണിസവും ഹിന്ദുത്വവും

Libin Thathappilly

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

brahmanism is graded inequality between different castes. – ambedkar.
ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍.
പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം
ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത ഒരു ഹിന്ദു ഗ്രന്ഥങ്ങളും ഇല്ല.
ഈ ലോകം എവിടെ നിന്ന് വന്നു എന്നതാണ് തത്വചിന്തയുടെ പ്രധാനപ്പെട്ട ചോദ്യം. ഇത് എങ്ങനെ നിലനില്‍ക്കുന്നു. ഇത് എങ്ങനെ അവസാനിക്കുന്നു, അത് എവിടെ പോകുന്നു.
ഇതിനൊന്നും കൃത്യമായ ഉത്തരം ഹിന്ദുമതത്തിനില്ല. 100 ഉത്തരങ്ങള്‍ ഹിന്ദുമതം തരും

മായയാണെന്നുണ്ടാകും. ശിവനുണ്ടാക്കിയത്, വിഷ്ണുവുണ്ടാക്കിയത്. ദേവിയാവാം. പ്രകൃതിപുരുഷനില്‍ നിന്നാവാം.
പല മതങ്ങളുടെ കൂട്ടായ്മയാണ് ഹിന്ദുമതം. ശൈവ, വൈഷ്ണവ, ശാക്തേയ, സാംഖ്യ, അദ്വൈത, യോഗ, ദ്വൈവ.
പല ജാതികളുടെ പല കുലങ്ങളുടെ കൂട്ടം.

ആധുനിക ഹിന്ദുമത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ കടം വാങ്ങിയിരിക്കുന്നത് ബ്രാഹ്മണ മതത്തില്‍ നിന്നാണ്. അത് മനുസ്മൃതി പോലുള്ള പുസ്തകങ്ങളെ അടിസ്ഥാനത്തിലാണ്.
മനുസ്മൃതി 10 ആം അദ്ധ്യായം – ബ്രാഹ്മണന് താഴ്ന്ന ജാതിയില്‍ കുട്ടിയുണ്ടായാല്‍ അത് അമ്മയുടെ ജാതിയില്‍ പെട്ടതാവും. ആ കുട്ടിക്ക് അച്ഛനെ സ്പര്‍ശിക്കാന്‍ പോലും അവകാശമില്ല.

ജാതികളെ വര്‍ണ്ണത്തിലേക്ക് കൊണ്ടുവരുന്നത്.
വര്‍ണ്ണമെന്നത് നിങ്ങളുടെ തൊഴിലിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു.
മനുസ്മൃതി 10 ആം അദ്ധ്യായം സങ്കര ജാതികളെ കുറിച്ചുള്ളുതാണ്. നാല് വര്‍ണ്ണങ്ങളില്‍ അഞ്ചാമതായി ഒരു വര്‍ണ്ണമില്ല. അഞ്ചാമതായുള്ളതെല്ലാം സങ്കര ജാതികളാണ്. ചണ്ടാളന്‍, നിഷാദന്‍, സൂതന്‍, മാഗധന്‍, എല്ലാ തൊഴിലും അതില്‍ പെടും.
സങ്കരത്തിന് ക്രമമുണ്ട്. അനുലോപക്രമം. പ്രതിലോപക്രമം.
പുരുഷന്‍ താഴേക്ക് വിവാഹം ചെയ്യുന്ന രീതിയാണ് അനുലോപ ക്രമം. പ്രതിലോപ ക്രമം. തിരിച്ച് മുകളിലേക്ക്.
സങ്കരയിനങ്ങള്‍ തമ്മിലുണ്ടാകുന്ന വിവിധ ഇനങ്ങള്‍.
ചണ്ടാളനാണ് ഏറ്റവും താഴെയുള്ളത്. ഏറ്റവും നികൃഷ്ടനായത്. ഏറ്റവും അവജ്ഞയോടെയും, വെറുപ്പോടെയും പുഛത്തോടെയുമാണ് മനുസ്മൃതി സംസാരിക്കുന്നത്. ഒരു ജാതിയുമായും തൊട്ടുകൂടാത്തതാണ്. ശൂദ്ര പുരുഷന്‍ ബ്രാഹ്മണ സ്ത്രീയിലുണ്ടാവുന്ന കുട്ടിയാണ്.
വൈശ്യന് ബ്രാഹ്മണ സ്ത്രീയിലുണ്ടാവുന്ന കുട്ടിയാണ് നിഷാദന്‍.
ബ്രാഹ്മണന്‍ എന്നത് ജന്മസിദ്ധമാണെന്ന് ഇത് തെളിയിക്കുന്നു. ജന്മം കൊണ്ടാണ് അത് കിട്ടുന്നത്.

ഷോഡജ സംസ്കാരം. ബ്രാഹ്മണ ക്ഷത്രീയ വൈശ്യ ത്രൈവര്‍ണികര്‍ ചെയ്യുന്ന ചടങ്ങ്. 16 ക്രിയകള്‍. ഗര്‍ഭാദാനത്തില്‍ തുടങ്ങുന്നു. ലൈംഗീക ബന്ധം..
ആലുവയിലെ തന്ത്രവിദ്യാപീഠം. rss ന്റെ. മാധവ് ജി സ്ഥാപിച്ചു. ജാതി നോക്കാതെ എല്ലാവരേയും ബ്രാഹ്മണനാക്കിക്കൊടുക്കും.
പൂജാ വിധികള്‍ പഠിക്കാന്‍ ജാതിയില്ല.
തന്ത്രവിദ്യ പഠിക്കാന്‍ ബ്രാഹ്മണനേ കഴിയൂ. ഉപനയനാദി ക്രിയകള്‍ കഴിഞ്ഞതാണോ എന്ന് ചോദിക്കും. അതായത് ബ്രാഹ്മണനാണോ എന്ന്
ഉപനയനാദി ക്രിയകള്‍
1. ഗര്‍ഭാദാനം.
ലൈംഗിക ബന്ധം. ബ്രാഹ്മണനായ അച്ഛനും അമ്മയും ചെയ്യണം.
൨ ഉപനയനം. നാല് വയസില്‍ തുടങ്ങണം. മനുസ്മൃതി പ്രായം കണക്കാക്കുന്നത് ഗര്‍ഭധാരണം മുതല്‍ക്കാണ്.
ക്വാളിറ്റി നോക്കി വര്‍ണ്ണം നല്‍കുന്ന പുതിയ തന്ത്രം. അറിവുണ്ടാകണം ശേഷിയുണ്ടാവണം പഠിപ്പിക്കാനുള്ള കഴിവുണ്ടാകണം ബ്രാഹ്മണ്യത്തിന്റെ ഗുണങ്ങളുണ്ടാവണം സാത്വിക ഗുണമുണ്ടാകണം (തമസ, രാജസ ഗുണം പറ്റില്ല)
ഉപനയനം വെച്ച് തുടങ്ങിയല്‍ തന്നെ നാല് വയസുള്ള കുട്ടിക്ക് എന്ത് അടിസ്ഥാനത്തില്‍ സാത്വിക ഗുണവും വേദാധ്യായന അധികാരവും തീരുമാനിക്കുന്നത്?
അത് തട്ടിപ്പാണ്.
വര്‍ണ്ണം മാറാന്‍ പറ്റില്ല എന്നതാണ് അടിസ്ഥാന തത്വം.
വ്യാസനേയും വാല്‍മീകിയേയും ബ്രാഹ്മണനായി നിലനിര്‍ത്തുന്നത്.
ദേശീയവാദിയില്‍ നിന്ന് ഹിന്ദുത്വത്തിലേക്ക് എത്തുന്ന ഘട്ടങ്ങള്‍
1. ദേശീയവാദം
2. പിന്നെ പാരമ്പര്യ വാദം ഭാരതീയ സംസ്കാരവാദം. പാരമ്പര്യത്തില്‍ എന്തോ മഹത്തായതുണ്ട്. പക്ഷേ ഇപ്പോള്‍ അത് തകര്‍ക്കപ്പെട്ടിരിക്കുന്നു.
3. ഹിന്ദുദേശീയവാദം. ലോകത്തിലെ എല്ലാത്തിനേക്കാളും ഉയര്‍ന്ന സംസ്കാരം. ഹിന്ദുത്വ – സര്‍വര്‍ക്കര്‍. ഹിന്ദുക്കളായി കണക്കാനാക്കാത്ത മുസ്ലീങ്ങളേയും ക്രിസ്ത്യാനികളും നമ്മുടെ സംസ്കാരക്കിന്റെ അവകാശം പറയുന്നുണ്ട്.
ഗോള്‍വാള്‍ക്കര്‍ – we the nationhood defined ല്‍ കൃത്യമായി പറയുന്നു ആഭ്യന്തര ഭീഷണിയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും ആണ്. അവര്‍ ഹിന്ദുക്കളല്ല എന്നും പറയുന്നു. rss തള്ളിപ്പറയുന്ന പുസ്തകമാണത്. വിചാരധാര
ശ്രീ ഗുരുജി ദൃഷ്ടി ഓര്‍ ദര്‍ശന്‍ – ആരാണ് ഹിന്ദു. ഇന്‍ഡ‍്യക്കാരെ എന്ത് പേരിട്ട് വിളിക്കും. ഭാരതീയര്‍ എന്ന് വിളിക്കാനാവില്ല. അതില്‍ ക്രിസ്ത്യാനിയും മുസ്ലീമും ഉള്‍പ്പെടും. അത് പറ്റില്ല. അതുകൊണ്ട് ഹിന്ദു എന്ന് വിളിക്കാം.
ഒറ്റ പാരമ്പര്യമേയുള്ളു ഹിന്ദുത്വമാണ്. അതില്‍ മറ്റാരും ഇല്ല.
rss ഹിന്ദുത്വം. സാംസ്കാരിക ദേശീയവാദം. cultural nationalism. = ഭാരതീയ സംസ്കാരവാദം + ഹിന്ദുദേശീയവാദം
ഈ പാരമ്പര്യമാണ് ഇന്‍ഡ്യയുടെ ദേശീയത, ചരിത്രം.
മറ്റെല്ലാ പാരമ്പര്യങ്ങളേയും ഒഴുവക്കുന്നു.
സാംസ്കാരിക ദേശീയവാദത്തെ അംഗീകരിക്കുന്ന മുസ്ലീമാണെങ്കില്‍ നിങ്ങളേയും കൂട്ടും. അബ്ദുള്‍ കലാമാണ് ദേശീയ മുസ്ലീമിന്റെ ഉദാഹരണം.
പരംവൈഭവം പ്രാര്‍ത്ഥന

പിന്നോക്ക സമുദായത്തിലെ പ്രമുഖ തന്ത്രിമാരായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയേയും കാര്യമാത്ര വിജയന്‍ തന്ത്രിയേയും പൂജ പഠിപ്പിച്ചത് rss ആണെന്ന് ഇപ്പോള്‍ പറഞ്ഞ് നടക്കുന്നു. മാധവ്ജി ആണ് പഠിപ്പിച്ചതെന്ന്.
പൂജക്ക് രണ്ട് പാരമ്പര്യം – ശ്രീനാരായണ പാരമ്പര്യവും ബ്രാഹ്മണ പാരമ്പര്യവും.
ഇത് രണ്ടിനേയും കൂട്ടിച്ചേര്‍ക്കാനായി ഒരു സംഗമം നടത്തി. ആ സംഗമത്തില്‍ ഗണപതി ഹോമം നടത്തിയത് ശ്രീധരന്‍ തന്ത്രിയാണ്. ആ ആളെയാണ് തങ്ങള്‍ പഠിപ്പച്ചത് എന്ന് പറയുന്നു.
rssല്‍ ചേരുന്നവര്‍ക്ക് വേണ്ടി അവരുടെ സ്വഭാവം അനുസരിച്ച് ഓരോ പ്രാഗ്രാം അവര്‍ തയ്യാറാക്കിയിട്ടുണ്ട്.
നന്മയും തിന്മയും നിങ്ങള്‍ ഹിന്ദുത്വവാദിയിലും കാണാനാകും. എപ്പോഴാണ് ഒരാളില്‍ rss രൂപപ്പെടുത്തിയിട്ടുള്ള പ്രോഗ്രാം പ്രവര്‍ത്തിച്ച് തുടങ്ങുന്നത്? അത് അതിന് വേണ്ട സന്ദര്‍ഭങ്ങള്‍ ശരിയായി വരുമ്പോഴാണ്.
ഓരോ ഹിന്ദുത്വവാദിയും അയാളുടെ ഹിന്ദുത്വം എപ്പോഴാണോ പ്രവര്‍ത്തിക്കേണ്ടത് അപ്പോള്‍ മാത്രമേ അയാളിലെ തീവൃവാദിയെ നമുക്ക് മനസിലാകൂ.
എപ്പോഴാണോ നിങ്ങളിലെ ഹിന്ദു ഉണരേണ്ടത് അപ്പോഴേ നിങ്ങളിലെ ഹിന്ദു ഉണരൂ. ആ സമയത്ത് അത് തീവൃമായ ഒരു ഹിന്ദു ആയിരിക്കും.
നിങ്ങള്‍ക്ക് കണ്‍മുമ്പില്‍ കാണുന്ന ഒരു കാര്യം ഹിന്ദുവിരുദ്ധമാണോ അല്ലയോ എന്നത് ഒരു നേതാവ് വന്ന് പ്രസംഗിക്കേണ്ട ആവശ്യമില്ല. സ്വയമേ തിരിച്ചറിയാനുള്ള മനോഭാവം rss സൃഷ്ടിക്കുന്നു. ശാഖ അതാണ് ചെയ്യുന്നത്.
ശാഖ – വ്യക്തി നിര്‍മ്മാണം – സമൂഹത്തിനാവശ്യമായ വ്യക്തികളെ സൃഷ്ടിച്ച് വിടുന്ന ഒരു സ്ഥാപനമാണ് ശാഖ.
സമൂഹത്തിന് വേണ്ട ആളുകളെ നിര്‍മ്മിക്കുകയാണ് rss ന്റെ ജോലി.
ഒരു പ്രശ്നത്തിന് 10 rss കാരോട് ചോദിച്ചാല്‍ ഒരേ ഉത്തരം കിട്ടും.
ദളിത പ്രശ്നം – ഭൂമിയില്ല. സംവരണം കിട്ടുന്നില്ല. ഭൌതിക പ്രശ്നങ്ങള്‍.
ഭൌതികമായ പ്രശ്നങ്ങളിലിടപെട്ട് ആളുകളെ സംഘടിപ്പിക്കുന്നു.
ഭൂമി, സംവരണം പോലെ.
എങ്കിലേ പിന്നീട് ആശയപരമായി അറിവ് അവര്‍ക്ക് കൊടുക്കാനാകൂ.
rss ഇതേ രീതിയിലാണ്. കള്ളം പറഞ്ഞാവും.

RSS ഭൌതികമായ പ്രശ്നങ്ങളിലാണ് ഇടപെടുന്നത്. 1940കളിലാണ് കേരളത്തില്‍ rss പ്രവര്‍ത്തിച്ച് തുടങ്ങുന്നു.
ഇത് രണ്ടാം നിലക്കല്‍ സമരമാണ്.
ഒന്നാം നിലക്കല്‍ സമരം. ക്രിസ്ത്യാനികള്‍ ശബരിമലയില്‍ കോണ്‍ക്രീറ്റ് കുരിശ് നാട്ടിയെന്ന് പറഞ്ഞ് പ്രക്ഷോഭം തുടങ്ങി.

നിലക്കല്‍ സമരം -1 . കുമ്മനം രാജശേഖരനും സത്യാനന്ദ സരസ്വതിയും. കുരിശ് നാട്ടിയെന്ന് പറഞ്ഞ് സമരം.
ഹിന്ദു ഐക്യ വേദി എന്ന സംഘടന സ്ഥാപിച്ചു.
ഇന്ന് കേരളത്തില്‍ കാണുന്ന ഹിന്ദു കേന്ദ്രീകരണത്തിന്റെ പ്രധാന കണ്ണി ഹിന്ദു ഐക്യവേദിയാണ്. അവര്‍ 12 കൊല്ലമായി ഉയര്‍ത്തുന്ന വാദങ്ങളാണ് ഇന്ന് സംഖികളല്ലാത്ത നമ്മുടെ സുഹൃത്തുക്കള്‍ നമ്മോട് ചോദിച്ചുകൊണ്ടിരിക്കുന്നത്.
14 വര്‍ഷമായ അവരുടെ ശ്രമം – ദേവസ്വത്തിന്റെ സ്വത്ത് വരുമാനം നുണകള്‍ പറഞ്ഞ്. ക്ഷേത്രഭൂമി, സമ്പത്ത് നഷ്ടപ്പെടുന്നു.
ഭൌതികമായ നുണകള്‍
ഈ നുണകള്‍ നേരിടാന്‍ ഒരു രാഷ്ട്രീയക്കാരനും ഉണ്ടായിരുന്നില്ല. വിഡി സതീശന്‍ മാത്രം. സഭയില്‍ ചോദ്യം ഉന്നയിച്ചു.
ബ്രാഹ്മണരല്ലാത്താ മൊത്തം ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് ഹിന്ദുത്വം.
രാമ ക്ഷേത്രം പതിറ്റാണ്ടുകളുടെ പദ്ധതി. ഭൂമി മൂന്നായി വിഭജിച്ച വിധി വന്നപ്പോള്‍ rss എല്ലാ ക്ഷേത്രങ്ങളിലും ഹനുമാന്‍ ചാലിസ യജ്ഞം നടത്തണമെന്ന് തീരുമാനിച്ചു. അത് നടക്കുന്നതിന് 25 കൊല്ലം മുമ്പ് rss തീരുമാനിച്ചതാണ് അത്.
_________

[ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക.
ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )