2012 ല്‍ Sandy Hook Elementary School ല്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 6 വയസുകാരി പെണ്‍കുട്ടിയുടെ അച്ഛന് ആത്മഹത്യ ചെയ്തു. മകള്‍ Avielle ന്റെ മരണത്തിന് ശേഷം, അക്രമത്തിലേക്ക് ആളുകളെ നയിക്കുന്ന തലച്ചോറിലെ അസാധാരണത്വത്തിന് പരിഹാരം കണ്ടെത്താനായി ഒരു neuroscientist ആയിരുന്ന Jeremy Richman തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നു. തലച്ചോറിന്റെ ഗവേഷണത്തെ പിന്തുണക്കാനായി അദ്ദേഹം Avielle Foundation എന്നൊരു സ്ഥാപനം സ്ഥാപിച്ചു. അക്രമം അവസാനിപ്പിക്കാനും compassion സൃഷ്ടിക്കാനും ആയിരുന്നു അതിന്റെ ആത്യന്തികമായ ലക്ഷ്യം.
Parkland കൂട്ടക്കൊലയില്‍ നിന്ന രക്ഷപെട്ട രണ്ടുപേര്‍ കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തതിന് ശേഷമാണ് Richman ന്റെ മരണവും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ Marjory Stoneman Douglas High School ലെ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. Parkland ല്‍ നിന്നും രക്ഷപെട്ട 19 വയസായ Sydney Aiello എന്ന മറ്റൊരു കുട്ടിയും കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തിരുന്നു. Aiello, post-traumatic stress disorder ഉം survivor’s guilt ഉം അനുഭവിച്ചിരുന്നു എന്ന് അമ്മ പറഞ്ഞു.
— സ്രോതസ്സ് democracynow.org | Mar 26, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.