ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം എന്ന് വിളിക്കപ്പെടുന്ന യുദ്ധം കാരണം 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു എന്ന് Brown University യുടെ Watson Institute ന്റെ Costs of War Project കണക്കാക്കുന്നു. ഈ മരണ സംഖ്യ കാണിക്കുന്നത് കൊലപാതകം കുറയുന്നു എന്നല്ല, പകരം അത് ശക്തിയാകുന്നു എന്നാണ്. രണ്ട് വര്‍ഷം മുമ്പെടുത്ത കണക്കെടുപ്പിന് ശേഷം മൊത്തം മരണ സംഖ്യയേക്കാള്‍ 1,13,000 വര്‍ദ്ധിച്ചു.
2001 ന് ശേഷം ഈ മൂന്ന് രാജ്യങ്ങളില്‍ നടന്ന അക്രമത്തില്‍ 480,000 – 507,000 ആളുകള്‍ കൊല്ലപ്പെട്ടു. സിറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട 5 ലക്ഷം മരണങ്ങളെ ഇതിലുള്‍പ്പെടുത്തിയിട്ടില്ല. 2011 ല്‍ തുടങ്ങിയ ആ യുദ്ധത്തില്‍ അമേരിക്ക 2014 പങ്കുചേര്‍ന്നിരുന്നു. [സത്യത്തില്‍ അമേരിക്ക തന്നെ തുടങ്ങിവെച്ച യുദ്ധമാണ്.] അതുപോലെ യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന ഭക്ഷ്യ, ജല, ആശുപത്രി, വൈദ്യുതി ദൌര്‍ലഭ്യം കൊണ്ടുണ്ടാവുന്ന നേരിട്ടല്ലാത്ത മരണങ്ങളെ ഇതില്‍ കണക്കാക്കിയിട്ടില്ല.
— സ്രോതസ്സ് commondreams.org | Nov 09, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.