നിങ്ങള്‍ നിങ്ങളുടെ അകൌണ്ട് നിഷ്ക്രിയമാക്കിയാലും (deactivated) സാമൂഹ്യ ശൃംഖല തുടര്‍ന്നും നിങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിച്ചുകൊണ്ടേയിരിക്കും. എല്ലാ ഡാറ്റയും ഫേസ്‌ബുക്കിലേക്ക് അയച്ചുകൊടുക്കും. സ്ഥിതി മറക്കപ്പെട്ടതാണെങ്കിലും അത് നിങ്ങളുടെ അകൌണ്ടില്‍ രേഖപ്പെടുത്തുന്നു. അതായത് നിങ്ങള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലാത്ത പോലെന്ന സ്ഥിതി. നിങ്ങള്‍ സ്ഥിരമായി അകൌണ്ട് ഡിലീറ്റ് ചെയ്തങ്കില്‍ മാത്രമേ നിങ്ങളുടെ ഡാറ്റ നീക്കം ചെയ്യൂ എന്ന് ഫേസ്‌ബുക്ക് പറയുന്നു. അകൌണ്ട് നിഷ്ക്രിയമാക്കിയാല്‍ ഫേസ്‌ബുക്ക് ഡാറ്റയൊന്നും ശേഖരിക്കില്ല എന്നാണ് ശരാശരി മനുഷ്യന്‍ ഊഹിക്കുന്നത്. എന്നാല്‍ നിഷ്ക്രിയമാക്കല്‍ എന്നത് ഒരു വഞ്ചനാപരമായ പ്രവര്‍ത്തിയാണ്.
— സ്രോതസ്സ് cnet.com | Apr 9, 2019
https://www.facebook.com/help/delete_account
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.