ഇപ്പോള്‍ നിരോധിച്ച കളനാശിനി ശ്വസിച്ചതിന് ശേഷം രോഗിയായി മാറിയതിന് മൊണ്‍സാന്റോയോട് ഒരു ദശാബ്ദമായി നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ശേഷം കൃഷിക്കാരന് അനുകൂലമായി ഫ്രഞ്ച് അപ്പീല്‍ കോടതി ഉത്തരവിട്ടു. 2004ല്‍ മൊണ്‍സാന്റോയുടെ Lasso ശ്വസിച്ചതിനെ തുടര്‍ന്ന് തനിക്ക് neurological നാശമുണ്ടായി എന്ന് Paul Francois, 55, പറഞ്ഞു. ഉല്‍പ്പന്നത്തിന് മേലെഴുതിയിരിക്കുന്ന വിവരങ്ങള്‍ പര്യാപ്തമല്ല എന്ന് പറഞ്ഞ് അയാള്‍ കോടതിയില്‍ മൊണ്‍സാന്റോയ്കെതിരെ കേസ് കൊടുത്തു. 2012ലും 2015ലും അയാള്‍ക്കനുകൂലമായ വിധിയുണ്ടായി. എന്നാല്‍ ഫ്രാന്‍സിലെ പരമാധികര കോടതി അത് റദ്ദ് ചെയ്ത് പുതിയ വിചാരണക്ക് ഉത്തരവിട്ടു. അതനുസരിച്ച് കഴിഞ്ഞ ദിവസം നടത്ത വിധി പ്രകാരം മൊണ്‍സാന്റോ കൃഷിക്കാരന് 50,000 യൂറോ നഷ്ടപരിഹാരവും അയാളുടെ കോടതി ചിലവും കൊടുക്കാന്‍ ഉത്തരവായി. മൊത്തം നഷ്ടപരിഹാരത്തിന് തീരുമാനമായില്ല. അത് അടുത്ത വിധിപ്രഖ്യാപനത്തിലുണ്ടാകും എന്ന് AFP റിപ്പോര്‍ട്ട് ചെയ്യുന്നു.
— സ്രോതസ്സ് ecowatch.com | Apr. 12, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.