മരിച്ചയാളിനെ ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയാനാവില്ല എന്ന് ആധാര്‍ അധികാരികള്‍

തിരിച്ചറിയാന്‍ പറ്റാത്ത ഒരു ശരീരത്തിന്റെ വിരലടയാളത്തെ, 120 കോടി ആളുകളുടെ ബയോമെട്രിക് സംഭരിച്ചിരിക്കുന്ന ഡാറ്റാബേസില്‍ ചേര്‍ച്ച നോക്കി ആളെ തിരിച്ചറിയാന്‍ സാങ്കേതികമായി സാദ്ധ്യമല്ല എന്ന് ഡല്‍ഹി ഹൈക്കോടതിയോട് Unique Identification Authority of India (UIDAI) പറഞ്ഞു.

Chief Justice Rajendra Menon ന്റേയും Justice VK Rao ന്റേയും ബഞ്ചിലാണ് UIDAI ഇങ്ങനെ പറഞ്ഞത്. വിരലടയാളവും ഐറിസ് സ്കാനും ഉള്‍പ്പടെയുള്ള ബയോമെട്രിക്സ് ചേര്‍ച്ച നോക്കുന്നത് 1:1 അടിസ്ഥാനത്തിലാണ്. അതിന് ആധാര്‍ നമ്പരും അവശ്യം വേണം. [അതായത് ചത്ത് പോയ ആള്‍ അയാളുടെ ആധാര്‍ നമ്പര്‍ കൊടുക്കണം. അപ്പോള്‍ ഇവന്‍മാര്‍ കണാതെ പോയ ആളുകളേയും കുട്ടികളേയും കണ്ടെത്തി എന്ന് പറയുന്നത് എത്ര തട്ടിപ്പായിരിക്കും. ചിലപ്പോള്‍ എല്ലാവരും ആധാര്‍ കാര്‍ഡ് കൂടെ കൊണ്ടുനടക്കുന്നവരായിരിക്കും.]

സാമൂഹ്യ പ്രവര്‍ത്തകനായ Amit Sahniയുടെ പരാതിയിന്‍ മേലെ വാദം കോടതി കേള്‍ക്കുമ്പോഴാണ് ഇത് സംഭവിച്ചത്. തിരിച്ചറിയാന്‍ പറ്റാത്ത ശവശരീരങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ബയോമെട്രിക്സ് ഉപയോഗിക്കണണെന്ന് കേന്ദ്രത്തിനോടും UIDAI നിര്‍ദ്ദേശിക്കണമെന്ന ആവശ്യമായിരുന്നു Amit Sahniയുടെ പരാതി.

ഇത്തരം അവസരത്തില്‍ വിരലടയാളം കൊണ്ട് മാത്രം ആധാര്‍ ഡാറ്റാബേസിലെ വിലരടയാളവുമായി ചേര്‍ച്ച നോക്കാന്‍ കഴിയാത്തതെന്തുകൊണ്ട് എന്ന് വിശദീകരിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ UIDAIയോട് ബഞ്ച് ആവശ്യപ്പെട്ടു.

അപേക്ഷക്ക് National Crime Records Bureau (NCRB) ന്റെ മറുപടിയും ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം ഫെബ്രുവരി 5 ലേക്ക് കേസ് മാറ്റിവെച്ചു.

കേന്ദ്രം, UIDAI, NCRB എന്നിവരില്‍ നിന്ന് ഈ പെറ്റിഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ആരാഞ്ഞു. തിരിച്ചറിയാത്ത ശവശരീരങ്ങളുടെ ബയോമെട്രിക്സ് ശേഖരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. അതിനെ ആധാര്‍ പോര്‍ട്ടലുമായി പരിശോധിച്ച് മുമ്പ് കൊടുത്തിരിക്കുന്ന എന്തെങ്കിലും ബയോമെട്രിക്സ് വിവരമുണ്ടോ എന്ന് പരിശോധിക്കണമെന്ന് പെറ്റിഷന്‍ ആവശ്യപ്പെടുന്നു.

സാങ്കേതികമായി അത് സാദ്ധ്യമല്ലെങ്കില്‍ പിന്നെ എന്തിനാണ് അത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നത് എന്ന് UIDAIയുടെ ഉപദേഷ്ടാവാ Zoheb Hussainന്റെ submissions ശ്രദ്ധിച്ച ബഞ്ച് ചോദിച്ചു.

ആധാര്‍ ബയോമെട്രിക്സ് ഉപയോഗിച്ച് മരിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അതുപോലെ കാണാതാകുന്ന ആളുകളെ ആധാറിലൂടെ പിന്‍തുടരാമെന്നും വക്കീലായ സാഹ്നി ബഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചു.

ബയോമെട്രിക്സ് ചേര്‍ച്ച നോക്കുന്നതിന് എല്ലാ വിരലുകളുടേയും അടയാളം കണ്ണിന്റെ സ്കാന്‍ എന്നിവ വേണം. ഒരു വിരലിന്റെ അടയാളമേ കിട്ടിയിട്ടുള്ളു എങ്കില്‍ അതിനാല്‍ പല ആളുകളുമായി അത് ചേര്‍ച്ച കാണിക്കും എന്നാണ് UIDAI വക്കീല്‍ പറയുന്നത്.

“അത് സാദ്ധ്യമല്ല. ആധാറില്‍ 120 കോടി ആള്‍ക്കാരുണ്ട്. അത് എല്ലായിപ്പോഴും 1:1 എന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്” അദ്ദേഹം പറയുന്നു.

ബോംബേ ഹൈക്കോടതിയുടെ ഔറംഗബാദ് ബഞ്ചിന്റെ ഒക്റ്റോബര്‍ 12 ലെ ഉത്തരവിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. മരിച്ച് ഒരു സ്ത്രീയുടെ വിരലടയാളങ്ങള്‍ ആധാര്‍ ഡാറ്റാബേസില്‍ പരിശോധിച്ച് ആളിനെ തിരിച്ചറിയുന്നതിന്റെ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചിരുന്നു.

ശേഖരിച്ച് വെച്ചിരിക്കുന്ന വിവരങ്ങളുമായി വിരലടയാളങ്ങള്‍ താരതമ്യം ചെയ്യാന്‍ ഒരിക്കലുമാവില്ലെന്ന് UIDAI ഹൈക്കോടതിയോട് പറഞ്ഞു.

ഇത് ശ്രദ്ധിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളിക്കളഞ്ഞു.

മൃതദേഹങ്ങള്‍ തിരിച്ചറിയാനായി നേരത്തെ ശേഖരിച്ച് വെച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അത് ഒട്ടും വൈകാതെ NCRBക്കും സംസ്ഥാനങ്ങള്‍ക്കും പങ്കുവെക്കണമെന്ന് കേന്ദ്രത്തിനോടും UIDAIയോടും സാഹ്നി തന്റെ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

“മൃതദേഹങ്ങളുടെ ബയോമെട്രിക്സ് മുമ്പ് ആധാര്‍ പോര്‍ട്ടലിലുണ്ടെങ്കില്‍ അത് അധികൃതരോട് പങ്കുവെക്കാനുള്ള നിര്‍ദ്ദേശം കൊടുക്കണം”. അങ്ങനെ ശരീരത്തെ അതിന്റെ അവകാശികളായ കുടുംബത്തിന് വേഗം കൈമാറാനാകും. “അങ്ങനെ കുടുംബത്തിന് അവസാന ചടങ്ങുകള്‍ നടത്തി ബഹുമാന്യമായ അന്തസ്സുള്ള വിടവാങ്ങല്‍ സാദ്ധ്യമാകും”, എന്ന് അപേക്ഷയില്‍ പറയുന്നു.

ആധാര്‍ നിയമത്തിന് കീഴില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ വേഗം തിരിച്ചറിയാനായി തൊട്ടടുത്ത ദിവസം ഒരു പ്രത്യേക കോടതി രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തേടി.

സുപ്രീം കോടതിക്ക് മുമ്പിലും അതേ പരാതിക്കാരന്‍ മുമ്പും സമാനമായ ഒരു അപേക്ഷ കൊടുത്തിരുന്നു. സുപ്രീം കോടതി അദ്ദേഹത്തോടെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ അദ്ദേഹം ഇപ്പോള്‍ത്തന്നെ ഒരു പരാതി, കാണാതാകുന്നതും മാനസികമായി വെല്ലുകളില്‍ നേരിടുന്നതുമായ ആള്‍ക്കാരെ ആധാര്‍ ബയോമെട്രിക്സ് ഉപയോഗിച്ച് പിന്‍തുടരാനും കുടുംബത്തില്‍ എത്തിക്കാനും വേണ്ടി ആധാര്‍ ബയോമെട്രിക്സ് ഉപയോഗിക്കാനുള്ള അനുമതിക്കായി കൊടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ അപേക്ഷ സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിച്ചു.

122 കോടി പൌരന്‍മാരുടെ ബയോമെട്രിക്സ് സ്കാന്‍ ചെയ്ത് ആധാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ആ ഡാറ്റാബേസിനെ ശരീരം തിരിച്ചറിയാനായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് അപേക്ഷയില്‍ പറയുന്നു.

എല്ലാ വര്‍ഷവും ആയിരക്കണക്കിന് തിരിച്ചറിയാന്‍ കഴിയാത്ത ശവശരീരങ്ങളാണ് കണ്ടെത്തുന്നത് എന്ന് അതില്‍ പറയുന്നു.

അധികാരികളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പരാതി ആവശ്യപ്പെടുന്നു. ജോലിക്കാരുടെ എണ്ണം കുറക്കുകയും, ചിലവ് കുറക്കുകയും തിരിച്ചറിയാത്ത ശരീരം സംസ്ഥാനം സംസ്കരിക്കുന്ന ഭാരത്തില്‍ നിന്നും മോചനം നല്‍കുകയും മാത്രമല്ല ആധാര്‍ വിവരങ്ങള്‍ ചെയ്യുക. വളരെ കുറഞ്ഞ സമയത്തില്‍ തന്നെ ശവശരീരം അതിന്റെ കുടുംബാംഗങ്ങളിലേക്ക് എത്തിച്ച് കൊടുക്കാനും സഹായിക്കും എന്നും പരാതിയില്‍ പറയുന്നു.

സുപ്രീം കോടതിയുടെ 5 ജഡ്ജി ഭരണഘടന ബഞ്ച് സെപ്റ്റംബര്‍ 26 ന് കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട ആധാര്‍ പദ്ധതി ഭരണഘടനാപരമായി ശരിയാണെന്ന് വിധിച്ചിരുന്നു. എന്നാല്‍ ബാങ്കുമായും, മൊബൈല്‍ ഫോണുമായും, സ്ക്രൂള്‍ പ്രവേശനത്തിനും വേണം എന്നതുള്‍പ്പെടെയുള്ള അതിന്റെ ചില വ്യവസ്ഥകള്‍ എടുത്ത് കളഞ്ഞു.

— സ്രോതസ്സ് ndtv.com | Nov 12, 2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )