പത്മനാഭന്റെ കിടപ്പും കേരളചരിത്രത്തിന്റെ മറ്റു കാണാപ്പുറങ്ങളും

Dr. K N Ganesh

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):
ap padmanabhan – ഇളംകുളം കുഞ്ഞന്‍പിള്ള – mgs. ലോകചരിത്രത്തിന്റെ തലം. ഇന്‍ഡ്യാ ചരിത്രത്തിന്റെ തലം. ഇതു രണ്ടിന്റേയും അടിസ്ഥാനത്തിലൊരു കേരള ചരിത്രം.
ദേശീയ കേരളത്തിന്റെ സൃഷ്ടി
കേരളത്തിന്റെ ചരിത്രം എന്നത് ഇവിടെ എത്തിയവരുടെ ചരിത്രമായി.
ശൂന്യമായ സ്ഥലത്ത് ആളുകള്‍ വന്ന് കുടിയേറി കുടിപാര്‍ത്ത് ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം.
വരുന്നവരുടെ ചരിത്രമാണ് അമേരിക്കയുടെ ചരിത്രം. colonial settler history.
കേരളത്തിലെ മതപരമായ തര്‍ക്കള്‍ പോലും നമ്മുടെ നാടുമായി ബന്ധമില്ലാത്തത് പോലുമാണ്. സുന്നിഷിയ, ബാവകക്ഷി-മത്രാന്‍ കക്ഷി പള്ളിയുടെ തര്‍ക്കം ഇതെല്ലാം ഇവിടെ വന്നവരുടെ തര്‍ക്കമാണ്.
പഞ്ചാബിലൂടെ ധാരാളം ആളുകള്‍ പോയിട്ടുണ്ട്. ഇതിനെല്ലാം ഇടയില്‍ പഞ്ചാബെന്ന ഒന്ന് ഉണ്ടായി. ഈ ബഹളങ്ങളില്‍ കൂടിയൊരു പഞ്ചാബിയുണ്ടായി. പഞ്ചാബിലുണ്ടായിരുന്നവരെക്കാള്‍ പഞ്ചാബിലൂടെ കടന്ന് പോയവരെക്കുറിച്ചായി ചരിത്രം. ആര്യന്‍മാരുടെ പഞ്ചാബില്ല. പക്ഷേ ഇപ്പോഴും അത് തെരഞ്ഞുകൊണ്ടിരിക്കുന്നു.
മഹാരാഷ്ട്ര മറാത്തകളുടെ ചരിത്രമാണെന്ന് പറയുന്നു.
ഇന്‍ഡ്യ എന്ന വലിയ ഭൂവിഭാഗത്തില്‍ തമിഴ് നാടിനും ബംഗാളിനും മാത്രമാണ് സ്വന്തം എന്ന് പറയാവുന്ന ചരിത്രമുള്ളു.
പ്രാദേശിക ചരിത്രം എന്തെന്ന് പഠിക്കുന്നില്ല.
പകരം ഇന്‍ഡ്യ ചരിത്ര എന്നൊരു ബ്രഹദ് ചരിത്രം പഠിക്കുകയാണ് ദേശീയവാദികള്‍
ബ്രിട്ടീഷ് ചരിത്രത്തിന് പകരം വെച്ച ഇന്‍ഡ്യ എന്ന ദേശീയതക്കായുള്ള ചരിത്രമായി നിര്‍മ്മിച്ചെടുത്തു. കേരള ചരിത്രം അതിന്റെ ഉപചരിത്രമാണ്.
ദേശീയ ചരിത്രത്തിലെന്തെക്കെയുണ്ടായാലും അതെല്ലാം കേരളത്തിലുണ്ടെന്ന് കണ്ടെത്തുക. ഇന്‍ഡ്യ എന്നതിലെന്തെക്കെയുണ്ടോ അതെല്ലാം കേരളത്തിലും ഉണ്ടെന്ന് കണ്ടെത്തുന്നു.
വാണിജ്യം, അര്‍ത്ഥശാസ്ത്രം, സംസ്കൃതം, ക്ഷേത്രം etc ഒക്കെ കേരളത്തിലുമുണ്ടെന്ന വാദം. അതായത് നിങ്ങളെന്തെല്ലാമാണോ ചെയ്തിരുന്നത് അതെല്ലാം ഞങ്ങളും ചെയ്തിരുന്നു. ബോധപൂര്‍വ്വമായ ഗൂഢാലോചനയൊന്നുമല്ല. political unconsciousness.
മലയാളി തമിഴില്‍ നിന്നോ സംസ്കൃതത്തില്‍ നിന്നോ ഉണ്ടായി. പക്ഷേ എന്തുകൊണ്ട് ഉണ്ടായി എന്ന് ചോദിക്കുന്നില്ല. തമിഴ് തന്നെ തുടര്‍ന്നാല്‍ പോരെ? തമിഴില്‍ 20-25 അക്ഷരങ്ങളെയൊള്ളു. 56 ഒന്നുമില്ല.
എന്തുകൊണ്ട് നാടുവാഴികള്‍ക്ക് സ്വരൂപം എന്ന വിചിത്രമായ തറവാട് സമ്പ്രദായമുണ്ടാകുന്നു‍?
മരുമക്കത്തായം എന്തുകൊണ്ട് 19 ആം നൂറ്റാണ്ട് വരെ നിലനിന്നു.
മൂത്ത തമ്പുരാന്‍ മരിച്ചാല്‍ അടുത്ത കൂറ് തമ്പുരാനെ അന്വേഷിക്കുന്നു? 12 ആം നൂറ്റാണ്ട് എന്തുകൊണ്ട് ശിലാലിഖിതം കാണുന്നില്ല. എന്തുകൊണ്ട് വലിയ സാമ്രാജ്യങ്ങളുണ്ടായില്ല.
ക്ഷേത്ര പാരമ്പര്യം. പൊതു നിര്‍വ്വചനം ഇല്ല.
1. മുക്കാല്‍ വട്ടം എന്ന ആദ്യകാല ക്ഷേത്രം. മലപ്പുറത്ത് ഇപ്പോഴുമത് അവശേഷിക്കുന്നുണ്ട്. 2. കോട്ടങ്ങള്‍, 3. കാവുകള്‍, 4. തറകള്‍,
5. ആണ് ക്ഷേത്രം എന്ന് വിളിക്കുന്ന കോവില്‍. അതും ഒരു രൂപം മാത്രമാണ്. കോവില്‍ എന്നാല്‍ രാജാവിന്റെ ഇടം എന്ന് അര്‍ത്ഥം. കോവിലിനോടൊപ്പം അവിടെ ഇരിക്കുന്നയാളിനെ അപ്പന്‍ എന്ന് വിളിക്കും. മുത്തപ്പന്‍. ഏറ്റുമാനൂരപ്പന്‍. അല്ലെങ്കില്‍ അമ്മ ദൈവങ്ങള്‍.
മാടങ്ങള്‍ എന്നാല്‍ വിഷ്ണുവിന്റെ ക്ഷേത്രം. അല്ലങ്കില്‍ അവ ശിവക്ഷേത്രങ്ങളാണ്.
വടക്കും നാഥന്‍ – മൂന്ന് മൂര്‍ത്തികള്‍ – ശിവന്‍, വിഷ്ണു, ഇത് രണ്ടും കൂടിച്ചേര്‍ന്ന ശങ്കരനാരായണന്‍. ശങ്കരനാരായണന്‍ ആരാണ്? അറിയില്ല.
ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ ഭരതേശ്വരന്‍. ആരാണ് ഭരതേശ്വരന്‍.
അപ്പന്‍ അമ്മ ദൈവങ്ങളെ ശൈവ വൈഷ്ണവ ദൈവങ്ങളായി മാറ്റി.
തളി ക്ഷേത്രം കോലത്തിരിമാരുടെ കീഴിലാണ്.
സാമൂതിരി ജയിച്ചപ്പോള്‍ ബ്രാഹ്മണര്‍ തളി ക്ഷേത്രം വിട്ടുകൊടുത്തില്ല. പരപ്പൂ കോയിക്കലിന്റെ സഹായത്തോടെ സാമൂതിരി ഊരാളികളെ ഉപയോഗിച്ച് ബ്രാഹ്മണരെ എല്ലാം കൊന്ന് ക്ഷേത്രം പിടിച്ചെടുത്തു.
അതിന്റെ പ്രായശ്ഛിത്തമായി രേവതിപട്ടത്താനം പരിപാടി നടത്തുന്നു.
ക്ഷേത്രം എന്നത് മദ്ധ്യകാല രാഷ്ട്രീയ അധികാരത്തിന്റെ രൂപമാണ്. മതമല്ല പ്രധാനം നാടുവാഴി അധികാരമാണ് പ്രധാനം.
കോലത്തു നാട്ടിലെ തമ്പുരാന്‍ മാടായില്‍ നിന്ന് ഇപ്പോഴത്തെ ചിറക്കലിലിലേക്ക് മാറി താമസിച്ചപ്പോള്‍ അദ്ദേഹം മാടായി കാവ് ഭഗവതിയെ അതുപോലെ പൊക്കിക്കൊണ്ട് വന്ന് കളരിവാതുക്കലില്‍ കൊണ്ടുവന്ന് സ്ഥാപിക്കുന്നു.
സാമൂതിരി മുഴക്കുന്ന് ക്ഷേത്രത്തില്‍ പോയി അവിടെ പോര്‍ക്കലി ഭഗവതിയെ ആരാധിക്കുന്നു. തന്റെ കൂടെ വരാന്‍ ഭഗവതിയോട് പറയുന്നു. സമ്മതിക്കാത്ത ഭഗവതിയെ മറഞ്ഞ് നിന്ന് വാതിലോട് ഭഗവതിയെ എടുത്തുകൊണ്ട് വന്ന് ഇപ്പോഴത്തെ വെളിയനാട് എന്ന സ്ഥലത്ത് സ്ഥാപിക്കുന്നു.
കുടയില്‍ പോരുന്ന ഭഗവതി.
ഇത്തരം സംസ്കൃതിയുടെ ഉറവിടം എന്താണ്?
അനന്തശയനത്തിന്റെ കിടപ്പ് അതിന് മുമ്പ് കണ്ടിട്ടുള്ളത് ബുദ്ധനിലാണ്. ബുദ്ധനാണ് പദ്മനാഭ സ്വാമിയെ പോലെ കിടക്കുന്നത്.
Lion’s pose സിംഹത്തിന്റെ പോസ്. അത് എങ്ങനെ പദ്മനാഭന് വന്നു. പേര് പദ്മം എന്നത് ബുദ്ധനുമായി ബന്ധപ്പെട്ടതാണ്.
പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് പോകരുത്. അതായത് പണ്ടിവിടെ ബുദ്ധമതമായിരുന്നു അവരെ തല്ലിയോടിച്ച് ഹിന്ദുമതമാക്കിയെന്ന കഥയിലെക്കൊന്നും പോകരുത്. ഇതൊക്കെ ജന സംസ്കൃതിയുടെ ഭാഗമായി എങ്ങനെ വന്നു എന്നാണ് പഠിക്കേണ്ടത്.
മലയാളത്തില്‍ കുടുംബം എന്നിന് ഒരു വാക്കില്ല. കുടുംബം തമിഴോ സംസ്കൃതമോ ആണ്.
സ്ത്രീപുരുഷബന്ധത്തെ ആധാരമാക്കിയ ഒരു വാക്കില്ല.
അതിന് ആകെയുള്ള ഒരു വാക്ക് വിചിത്രമായതാണ്. അത് വഴി എന്നാണ്. പെണ്‍വഴി, ആണ്‍വഴി, തായ്‌വഴി, തന്തവഴി എന്നതൊക്കെ
ഗോത്ര സമുദായത്തില്‍ നിന്ന് വളര്‍ന്ന് വരുന്ന clan structures എന്ന് വിളിക്കാവുന്നതാണ്. കുല ഘടന എന്നതിനപ്പുറം നമുക്ക് കുടുംബങ്ങളുണ്ടായിരുന്നില്ല. അന്വേഷിക്കണം.
ശുദ്ധിഅശുദ്ധിയുമായി ബന്ധപ്പെട്ട ഒരു വാക്ക് – പെല.
എല്ലാ സമുദായങ്ങളും പെല ആചരിക്കുന്നുണ്ട്.
16, 41, ദീക്ഷ,
സംഘ കൃതികളില്‍
ഗോത്ര സമൂഹങ്ങളില്‍ നിന്ന് തുടങ്ങി പിന്നീട് ജാതി സമൂഹങ്ങളിലേക്ക് വ്യാപിച്ച ഒരു കാര്യമാണ്.
കേരളത്തിന്റെ കൃത്യമായ ചരിത്രത്തിലേക്ക് നാം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല.
രീതിശാസ്ത്രപരമായ ഒരു ദൌര്‍ബല്യത്താലാണത്. എഴുത്തിലൂടെ, രേഖകളെ മാത്രം അടിസ്ഥാനമാക്കിയ ചരിത്ര രചന. ശിലാശാസനങ്ങള്‍, ഗ്രന്ധവരികള്‍, താമ്രശാസനങ്ങള്‍, കോളനിഭരണാധികാരികളുടെ രേഖകള്‍, ഇപ്പോള്‍ പുരാവസ്തുശാസ്ത്രം. അപ്പോള്‍ രേഖയിലില്ലാത്തവ കാണില്ല.
ഭരണാധികാരികള്‍ക്ക് എഴുതിവെക്കുന്നവര്‍ക്ക് ആവശ്യമായതൊഴികെ ബാക്കിയൊന്നും ഒരു രേഖയിലും പ്രത്യക്ഷപ്പെടില്ല.
മണ്ണാപ്പേടി, പൊലപ്പേടി തുടങ്ങിയവക്കെതിരെ ഒരു തമ്പുരാന്റെ ശാസനം വന്നതുകൊണ്ടാണ് അവയെക്കുറിച്ച് ഒരു രേഖയുണ്ടായത്.
തിരുവല്ല അമ്പലത്തിലെ സങ്കേതത്തിനകത്ത് കടന്ന് അവിടെ അശുദ്ധിവരുത്തിയതിനാല്‍ ശുദ്ധികലശം നടത്തിയതിന്റെ രേഖയുണ്ട്. അതില്ലായിരുന്നെങ്കില്‍ ക്ഷേത്രത്തിനകത്ത് ശുദ്ധിഅശുദ്ധി എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് അറിയാനാവില്ല.
പദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് കിട്ടിയ ഒരു രേഖയില്‍ നിന്നാണ് അവിടെ രണ്ട് പോറ്റി കുടുംബങ്ങളില്‍ നടന്ന അടുക്കള ദോഷത്തെക്കുറിച്ച് വിവിരം കിട്ടിയത്.
സ്മാര്‍ത്ത വിചാരത്തിന്റെ രേഖകിട്ടുന്നത് അതിന്റെ ചിലവ് വഹിച്ചത് ക്ഷേത്രമായതിനാലാണ്. അങ്ങനെ ക്ഷേത്രകണക്കില്‍ അത് വന്നു.
തന്ത്രിയെ പുറത്താക്കിയതിന്റെ വിവരം മതിലകം രേഖകളില്‍ നിന്നാണ് അറിയാനായത്.

രേഖകളെ അതുപോല നടന്നതായി വിശ്വസിക്കുന്ന രീതി. അയിത്തം നിരോധിച്ചു എന്ന രേഖ. 1950 ന് ശേഷം ഇന്‍ഡ്യയിലൊരിടത്തും അയിത്തം ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്നത്. അത് തെറ്റാണ്.
ധാരാളം യക്ഷി കഥകള്‍
വായ് മൊഴി. ഓര്‍മ്മയിലൂടെ വരുന്ന കഥ തെറ്റാണോ ശരിയാണോ എന്ന് അന്വേഷിച്ച് നടക്കുന്നതില്‍ കാര്യമില്ല.

കോട്ടയം ഭാഗത്ത് പത്ത് മുപ്പത് യക്ഷിത്തറകളുണ്ട്.
യക്ഷിക്കെന്തുകൊണ്ട് ഇത്രയധികം പ്രാധാന്യമമുണ്ടായി.
യക്ഷിക്ക് ആധാരമാകുന്ന സ്ത്രീ സങ്കല്‍പ്പം എന്താണെന്ന് കണ്ടെത്തുക. അല്ലാതെ യക്ഷിയെ കണ്ടെത്താനല്ല നോക്കേണ്ടത്.
ലൈംഗികമായ ഒരു അക്രമത്തിന്റെ പ്രതികരണം ആയി യക്ഷി പ്രത്യക്ഷപ്പെടുന്നു.
കള്ളിയന്‍കാട്ട് നീലി. നീലി എന്തിന്റെ അടയാളമാണ്. പല സ്ഥലങ്ങളില്‍ അത് വീണ്ടും വീണ്ടും വന്നു.
trace, flow ഒരു സങ്കല്‍പ്പം പല തലമുറകളിലേക്ക് തുടരുന്നുവെങ്കില്‍ ആ തുടര്‍ച്ചക്ക് ഒരു കാരണമുണ്ട്.
എന്തിന് പൊങ്കാല,
നവോധാനം – അത് സാഹിത്യ കലാരൂപങ്ങളെക്കുറിച്ചുള്ള കാര്യമല്ല.
ചിന്താവിഷ്ടയായ സീത എന്തിന് അനുകൂലമാണ് എന്തിന് എതിരാണ് എന്ന് ചര്‍ച്ച ചെയ്യാം. പക്ഷേ അങ്ങനെയൊരു മനോഭാവം സൃഷ്ടിക്കപ്പെടണമെങ്കില്‍ അതിന് ആധാരമായ ഒരു കലങ്ങി മറിയല്‍ ഉണ്ട്. അതാണ് പ്രധാനപ്പെട്ട ചോദ്യം.
വില്ലുവണ്ടിയില്‍ യാത്രചെയ്യണമെന്ന് എന്തുകൊണ്ട് തോന്നി. അത് പഠിക്കണം. വെറുതെ ഒരു തോന്നലല്ല. സാഹിത്യകാരന്, കലാകരാനും അങ്ങനെയാവാം. പക്ഷേ ചരിത്രകാരന് അത് പറ്റില്ല.
കേരളത്തിലെ നവോദ്ധാനം ഒരിക്കലും വിശ്വാസത്തെ ചോദ്യം ചെയ്തില്ല.
അപൂര്‍വ്വം ചില യുക്തിവാദികളും മറ്റും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും പ്രധാനകാര്യം അതായിരുന്നില്ല.
ആചാരപരമായ മാമൂലുകളെ അടിസ്ഥാനമാക്കിയ ക്രമത്തെ ആണ് നവോദ്ധാനം ചോദ്യം ചെയ്തത് . അതിനെ രണ്ട് മൂന്ന് നോവലും കഥയും പറഞ്ഞിട്ടല്ല എതിര്‍ക്കേണ്ടത്.
colonial ethnography ക്ക് അകത്താണ് നാം ഇതെല്ലാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അത് ആദ്യം ശരിയാണെന്ന് തീരുമാനിച്ചതിന് ശേഷം അതിന് പുറത്ത് നിന്നുകൊണ്ടുള്ള ചര്‍ച്ച.
ward and corner – memmoir of travencore ല്‍ ശബരിമലയിലെ വിഗ്രഹത്തിന് മുമ്പില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ വരരുത് എന്നല്ല എഴുതിയിരിക്കുന്നത്. പകരം വിഗ്രഹത്തിന് മുമ്പില്‍ ലൈംഗിക വേഴ്ച അനുവദിക്കുന്നില്ല എന്നാണ് ആ പുസ്തകത്തിലെഴുതിയിരിക്കുന്നത്. അത് എന്തിനെ കാണിക്കുന്നു. കേവലമായ ആര്‍ത്തവ നിരോധനമല്ല അവിടെ. മലമുകളിലെ ദൈവം എന്തുകൊണ്ട് ലൈംഗിക വേഴ്ച അനുവദിക്കുന്നില്ല. തന്ത്ര സമുച്ചയത്തിലും കുഴിക്കാട്ട് പച്ചയിലും കുടയൂര്‍ ഭാഷ പോലുള്ള മറ്റ് തന്ത്ര ഗ്രന്ഥങ്ങളിലും ശാസ്താവിന്റെ പൂജ അധമ പൂജയാണ്. അതെടുത്തിട്ട് പഞ്ചമകാരങ്ങള്‍? എന്ന് പറയുന്നത് അധമ പൂജയുടെ ഭാഗമാണ്. മദ്യം, മാംസം, മല്‍സ്യം, മൈഥുനം, മുദ്ര. പരസ്യമായ ലൈംഗികവേഴ്ച ഒരു നിവേദ്യം offereing ആണ്. ഒറീസ, ആന്ധ്ര, കര്‍ണാടക, മറ്റ് പല സ്ഥലങ്ങളിലും ലൈംഗികവേഴ്ച ക്ഷേത്രത്തില്‍ ചടങ്ങായി നടത്തിയുരുന്നതിന്റെ തെളിവുകളുണ്ട്. അയ്യപ്പന്‍ അത് വേണ്ട എന്ന് എന്തുകൊണ്ട് പറഞ്ഞു. പഠിക്കണം.
ആരും പഠിക്കാത്ത അഭ്യാസമാണ് രണ്ട് മാസം നാം കണ്ടത്.
എന്തുകൊണ്ട് കാര്യങ്ങള്‍ സംഭവിച്ചു എന്നാണ് ചരിത്രം പഠിക്കേണ്ടത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )