IT Grids (India)യില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കുകളില്‍ പഞ്ചാബില്‍ നിന്നുള്ള രണ്ട് കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡാറ്റാ മോഷണത്തെക്കുറിച്ച് തെലുങ്കാനാ പോലീസിന്റെ Special Investigation Team (SIT) അന്വേഷണം ആരംഭിച്ചു. തെലുങ്കാനയിലേയും ആന്ധ്രയിലേയും 7.82 കോടി ആളുകളുടെ ആധാര്‍ രേഖകള്‍ കണ്ടെടുത്തത് കൂടാതെയാണ് ഈ രണ്ട് കോടി. ഈ കമ്പനിയുടെ കൈവശം പഞ്ചാബില്‍ നിന്നുള്ള വലിയ തോതിലെ ഡാറ്റ കണ്ട് ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ഇവരുടെ ഉദ്ദേശം എന്തെന്ന് കമ്പനിയുടെ CEO യെ ചോദ്യം ചെയ്തതിന് ശേഷമേ പറയാനാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. IT Grid (India) ആന്ധ്രയിലേയും തെലുങ്കാനയിലേയും 7.82 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചു എന്ന ആരോപണത്തിന് ശേഷമാണ് ഇത് കണ്ടെത്തിയത്.
IT Grid (India) വന്‍തോതില്‍ ആധാര്‍ വിവരങ്ങള്‍ കൈവശം വെച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തെലുങ്കാന പോലീസിന്റെ SIT വിഭാഗം തയ്യാറാക്കിയ FIRന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ UIDAI ഒരു കേസ് കൊടുത്തു. ഈ രണ്ട് സംസ്ഥാനത്തേയും സമ്മതിദായകരുമായി ബന്ധപ്പെട്ടാണ് ഡാറ്റാ മോഷണം സംഭവിച്ചിരിക്കുന്നത് എന്ന് പോലീസ് സൂചിപ്പിക്കുന്നു. 60 hard disks, pen drives, memory cards, തുടങ്ങിയ പോലീസ് ഇവരുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്തു. അതില്‍ 40 hard diskകളേ ഇതുവരെ പരിശോധിച്ചിട്ടുള്ളു. തുടര്‍ന്നുള്ള ദിവസങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കരുതുന്നു.
— സ്രോതസ്സ് tribuneindia.com | Apr 19, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.