ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മനുഷ്യ നിര്‍മ്മിതമായ പദാര്‍ത്ഥമായ സിമന്റ് ആണ് കോണ്‍ക്രീറ്റിന്റെ ഒരു പ്രധാന ഘടകം. അത് ഇപ്പോള്‍ ആഗോള നിര്‍മ്മാണത്തിന്റെ ആധാരശിലയാണ്. ആ വ്യവസായമോ സര്‍ക്കാരോ പരിഗണിക്കാന്‍ തയ്യാറാവാത്ത വലിയ കാല്‍പ്പാടാണ് അതിന്റെ നിര്‍മ്മാണത്തിനുള്ളത്. പാറയെ വിഘടിപ്പിക്കാനാവശ്യമായ ചൂട്, സിമന്റ് നിര്‍മ്മിക്കുന്ന രാസപ്രവര്‍ത്തനം ഇവ ഓരോ ടണ്‍ സിമന്റിനും ഒരോ ടണ്‍ C02 പുറത്ത് വരുന്നതിന് കാരണമാകുന്നു. C02 പ്രധാനപ്പെട്ട ഹരിതഗ്രഹവാതകമാണ്. ബ്രിട്ടണിന്റെ ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 6% ഉം ലോകത്തിന്റെ മൊത്തം ഉദ്‌വമനത്തിന്റെ 8% വും വരുന്നത് സിമന്റ് നിര്‍മ്മാണത്തില്‍ നിന്നാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളായി വാര്‍ഷിക സിമന്റ് ഉത്പാദനം 100 കോടി ടണ്ണില്‍ നിന്ന് 400 കോടി ടണ്ണിലേക്ക് വര്‍ദ്ധിച്ചു.
Somersetലെ Hinckley B ആണവനിലയം പണിയാന്‍ കുറഞ്ഞത് 30 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ് വേണം. Heathrow വിലെ പുതിയ റണ്‍വേ പണിയാന്‍ 10 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ് വേണം.
— സ്രോതസ്സ് theguardian.com | 25 Feb 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.